ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ സ്ത്രീപുരുഷ വ്യത്യാസങ്ങൾ ഇല്ലാതെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. പലരും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലതരം ട്രീറ്റ്മെന്റുകളും പല ഒറ്റമൂലി മാർഗങ്ങളും ട്രൈ ചെയ്യാറുണ്ട്..
ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വന്ന ചോദിക്കാറുണ്ട് ഡോക്ടറെ എല്ലാ ടെസ്റ്റുകളും ചെയ്തു അതിൽ ഒന്നും യാതൊരു കുഴപ്പവുമില്ല എന്നിട്ടും എന്റെ മുടി വല്ലാതെ കൊഴിയുകയാണ്.. ഞാൻ നല്ലപോലെ ഭക്ഷണം കഴിക്കുന്നുണ്ട് അതുപോലെതന്നെ മുടി നല്ലപോലെ ശ്രദ്ധിക്കുന്നുണ്ട്.. മുടി പ്രോപ്പർ ആയിട്ട് വീര്യം കുറഞ്ഞ ഷാമ്പു ഒക്കെ ഇട്ട് എപ്പോഴും ക്ലീൻ ചെയ്യാറുണ്ട് പലവിധ ന്യൂട്രിയൻസും മുടിക്ക് വേണ്ടി എടുക്കാറുണ്ട് എന്നിട്ടുപോലും മുടികൊഴിച്ചിൽ വളരെയധികം കൂടുതലാണ് മുടി ഒട്ടും വളരുന്നില്ല എന്നൊക്കെ ഒരുപാട് ആളുകൾ സങ്കടം പറയാറുണ്ട്..
കഴിഞ്ഞ ഒരു ദിവസം വിദേശത്തുനിന്നുള്ള ഒരു മലയാളി വിളിച്ചിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു ഡോക്ടർ എന്റെ മുടി വല്ലാതെ കുറഞ്ഞു പോകുകയാണ് കഷണ്ടി ആകുന്ന ലക്ഷണമുണ്ട് അതുകൊണ്ടുതന്നെ മുടി ഫിക്സ് പോലും ചെയ്തു നോക്കി അതുപോലും ഒഴിഞ്ഞുപോകുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത് എന്ന് അദ്ദേഹം വളരെ വിഷമത്തോടെ കൂടി പറഞ്ഞു.. ഇദ്ദേഹം മാത്രമല്ല ഒരുപാട് സ്ത്രീകളൊക്കെ വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് പനംകുല പോലെ കാൽമുട്ട് വരെ മുടിയുണ്ടായിരുന്നു പക്ഷേ ഇപ്പോൾ കൈപ്പിടിയിൽ ഒതുക്കാൻ പോലും കഴിയുന്നില്ല അത്രയും മുടിയുടെ കട്ടി കുറഞ്ഞുപോയി..
അതുകൊണ്ടുതന്നെ എനിക്ക് എൻറെ മുടി കാണുമ്പോൾ തന്നെ വല്ലാതെ സങ്കടം വരാറുണ്ട്.. അതുമാത്രമല്ല വീട്ടിൽ എല്ലാവരും ഇതിനെ ചൊല്ലി കമ്പ്ലൈന്റ് പറയാറുണ്ട് കാരണം വീടിൻറെ ഏത് ഭാഗത്ത് നോക്കിയാലും എന്റെ മുടി കൊഴിഞ്ഞിരിക്കുന്നത് കാണാം.. നമ്മുടെ മുടിക്ക് വേണ്ടി പലരീതിയിലുള്ള ഹെർബൽ പ്രോഡക്റ്റ് ഉപയോഗിക്കുന്നതിനു മുൻപ് നമ്മുടെ മുടി കൊഴിയുന്നതിന് പിന്നിലുള്ള മൂല കാരണത്തെ കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….