ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അലർജി പ്രശ്നങ്ങൾ എന്നു പറയുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എന്താണ് അലർജി എന്നുള്ളതും ഇത് നമ്മുടെ ശ്വാസകോശത്തെ എങ്ങനെയാണ് ബാധിക്കുന്നത്.. ഇതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നും ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..
നമുക്കെല്ലാവർക്കും അറിയാം അലർജി ആളുകളെ ഒരുപാട് മാനസികമായും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് എന്നുള്ളത്.. ഏകദേശം കണക്കുകൾ പറയുന്നത് ഒരു 30 ശതമാനം ആളുകൾ കേരളത്തിൽ അലർജി പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നുള്ളതാണ്.. പൊതുവേ അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളോട് അല്ലെങ്കിൽ പ്രോട്ടീനുകളോട് ശരീരത്തിൻറെ അമിതമായ പ്രതിരോധ പ്രവർത്തനമാണ് നമ്മൾ അലർജി എന്ന് പറയുന്നത്..
അലർജി ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ഒന്നാണ്.. അലർജി പ്രശ്നങ്ങൾ കണ്ണിനെ ബാധിക്കാറുണ്ട് അപ്പോൾ കണ്ണുകൾക്ക് വല്ലാത്ത ചുവപ്പ് നിറവും അതുപോലെതന്നെ ചൊറിച്ചിൽ അതുപോലെതന്നെ എപ്പോഴും കണ്ണുനീർ വന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടാകാറുണ്ട്..
അതുപോലെതന്നെ സ്കിന്നിലെ തടുപ്പുകൾ ആയിട്ട് ചുവന്ന നിറത്തിൽ ഒക്കെ കാണപ്പെടാറുണ്ട് ഇതിനേ അലർജി എക്സിമ എന്നാണ് പറയുന്നത്.. ഈ ഒരു പ്രശ്നം കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്.. ചിലപ്പോൾ ഭക്ഷണത്തോടുള്ള അലർജികൾ ആയിട്ട് ഈ ഒരു അലർജി കാണാറുണ്ട്.. അതായത് മുട്ട പാൽ എന്നിവ ചില ആളുകൾക്ക് ശരീരത്തിൽ ചേരാറില്ല അതുകൊണ്ടുതന്നെ ഇത്തരത്തിൽ വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…