ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും നമ്മൾ അറിയാതെ തന്നെ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്ന ഒരു അത്ഭുത ഭക്ഷണം ഉണ്ട്.. അത് മറ്റൊന്നുമല്ല നമ്മുടെ ഉള്ളി തന്നെയാണ്.. ഉള്ളി എന്നു പറയുമ്പോൾ തന്നെ പലർക്കും സംശയം തോന്നാം കാരണം ഉള്ളികളിൽ തന്നെ പലതരം വെറൈറ്റിസ് ആണ് ഉള്ളത്.. എന്നാൽ ഇവയിൽ ഏറ്റവും നല്ലത് സവാളയും ചെറിയ ഉള്ളിയും തന്നെയാണ്..
എപ്പോഴും മഞ്ഞ നിറത്തിലുള്ള ഉള്ളിയേക്കാൾ ആരോഗ്യത്തിന് ഏറെ ഗുണകരം ന്യൂട്രിയൻസ് ഒരുപാട് അടങ്ങിയിരിക്കുന്നത് ചുവന്ന നിറത്തിലുള്ള ഉള്ളിയിൽ തന്നെയാണ്.. ചിലർ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ചാൽ അറിയാം അതായത് അവർ ഭക്ഷണത്തിലുള്ള ഉള്ളികൾ എല്ലാം തിരഞ്ഞ് മാറ്റിവയ്ക്കുന്നത് കാണാറുണ്ട്..
ഇത് കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും ഈ ഒരു രീതി മാറ്റണം.. കാരണം ഉള്ളി ദിവസവും കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ഗുണകരമാണ് എന്നുള്ളത് അവരെ കൃത്യമായി പറഞ്ഞ മനസ്സിലാക്കണം.. പറ്റുമെങ്കിൽ മൂന്നുനേരവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഉള്ളി.. ഒരു ദിവസം തന്നെ 140 മുതൽ 150 ഗ്രാം വരെ ഉള്ളി നമുക്ക് കഴിക്കാവുന്നതാണ്.. അതായത് വലിയ ഉള്ളി ആണെങ്കിൽ ഒന്നര ഭാഗം ഉള്ളി നമുക്ക് കഴിക്കാം..
എപ്പോഴും ഉള്ളി പാകം ചെയ്ത് കഴിക്കുന്നതിനേക്കാൾ നല്ലത് പച്ചയ്ക്ക് തന്നെ കട്ട് ചെയ്ത് കഴിക്കുന്നത് ആണ് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്.. നമുക്ക് വേണമെങ്കിൽ സാലഡ് പോലെ അരിഞ്ഞിട്ട് അല്പം നാരങ്ങാനീര് ചേർത്തിട്ട് ഒക്കെ കഴിക്കാവുന്നതാണ്.. അതുപോലെതന്നെ ഇവ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം.. ഏറ്റവും കൂടുതൽ ആൻറി ഓക്സിഡൻറ്സ് അടങ്ങിയിട്ടുള്ള ഒന്നാണ് ഉള്ളി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…