ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് കുറച്ചുപേരെങ്കിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് എല്ലിന് കുറവു അനുഭവപ്പെടുക എന്നുള്ളത് ഇതുകൊണ്ടുതന്നെ ഒന്ന് എവിടെയെങ്കിലും കൈകൾ അല്ലെങ്കിൽ കാലുകൾ തട്ടുമ്പോൾ അതല്ലെങ്കിൽ ഒന്ന് ശക്തിയായി തുമ്മുമ്പോൾ തന്നെ എല്ലുകൾ പൊട്ടിപ്പോകുന്ന ഒരു അവസ്ഥ കണ്ടു വരാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ ആ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്..
നമ്മുടെ എല്ലുകളുടെ ഉള്ളിൽ ധാരാളം കോശങ്ങൾ അടങ്ങിയിട്ടുണ്ട് അതായത് എല്ലുകൾ ഉണ്ടാക്കുന്ന കോശങ്ങൾ.. ഇതിനകത്ത് ഒരു മെട്രിക്സ് പോലെ ഒരു ഭാഗമുണ്ട് അതിനുള്ളിലേക്ക് ഈ കാൽസ്യം അതുപോലെതന്നെ ഫോഴ്സ്ഫറേറ്റ് തുടങ്ങിയ മിനറൽസൊക്കെ ധാരാളം ആഡ് ചെയ്ത് അതിൽ കൂടുതൽ സ്ട്രെങ്ത് കൂടുമ്പോഴാണ് എല്ലുറ് കൂടുതൽ ആരോഗ്യത്തോടെ വരുന്നത്.. അപ്പോൾ യഥാർത്ഥത്തിൽ ഈ എല്ലുകൾക്ക് ബലം കൊടുക്കുന്നത് ഈ പറയുന്ന മിനറൽസ് തന്നെയാണ്..
ഈ മിനറൽസ് ഒരൊറ്റ തവണ മാത്രം നിൽക്കുന്നത് അല്ല നമുക്ക് ഇത് എല്ലുകളിൽ വന്നുകൊണ്ടിരിക്കും അതുപോലെ തന്നെ ശരീരത്തിന് ആവശ്യമായ മിനറൽസ് അത് അവിടെ നിന്നും ശരീരം എടുത്തുകൊണ്ടും ഇരിക്കും..
പൊതുവേ ചില ആളുകൾക്കൊക്കെ ബ്ലഡില് കാൽസ്യത്തിന്റെ കുറവാണ് അനുഭവപ്പെടാറുണ്ട് അപ്പോഴൊക്കെ ശരീരം നമ്മുടെ എല്ലുകളിൽ നിന്ന് തന്നെയാണ് ബ്ലഡിലേക്ക് ആവശ്യമായ കാൽസ്യം എടുക്കുന്നത്.. അതുപോലെതന്നെ ഇനിയിപ്പോൾ ബ്ലഡിലെ കാൽസ്യത്തിന്റെ അളവ് വലിയ തോതിൽ കൂടുതലാണ് എങ്കിൽ ആവശ്യമുള്ള കാൽസ്യം എടുത്തിട്ട് ബാക്കിയെല്ലാം സ്റ്റോർ ചെയ്യുന്നത് നമ്മുടെ എല്ലിൽ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=_OYqcPSGGmM