ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ആദ്യം എന്താണ് ഹാർട്ടറ്റാക്ക് എന്നുള്ളത് മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ഹൃദയം ഒരു പമ്പാണ്.. ഈ ഹൃദയത്തിൻറെ പമ്പുകൾ കുറെയധികം പേശികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്..
ഈ കോശങ്ങളെ ഒരു കുട്ടി അമ്മയുടെ ഉദരത്തിൽ ജനിക്കുന്നത് മുതൽ മരണം അടയുന്നതുവരെ നിർത്താതെ ശരീരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും.. അതുകൊണ്ടുതന്നെ ഈ പേശികൾക്ക് നല്ല പോഷകാഹാരങ്ങളും അതുപോലെ എല്ലാ വൈറ്റമിൻസും ലഭിക്കേണ്ടത് അത്യാവിശ്യം തന്നെയാണ്.. എങ്കിൽ മാത്രമേ അത് ആരോഗ്യത്തോടെ പ്രവർത്തിക്കുകയുള്ളൂ.. അതുപോലെതന്നെ ഹൃദയത്തിൽ രണ്ടു പ്രധാന രക്ത ധമനികൾ ഉണ്ട്..
ഈ രക്തധമനികളിൽ കൂടിയാണ് നമുക്ക് ജീവവായു ലഭിക്കുന്നത്.. ഈ രക്ത ധമനികളെ കൊറോണറി ആർട്ടറീസ് എന്നാണ് പറയുന്നത്.. അപ്പോൾ ഈ പറയുന്ന രക്ത കുഴലുകൾക്ക് അകത്ത് എന്തെങ്കിലും തടസ്സങ്ങൾ വന്ന് അത് അടഞ്ഞു പോകുന്ന ഒരു കണ്ടീഷൻ വരുമ്പോഴാണ് നമ്മുടെ ഹൃദയത്തിൻറെ പേശികൾക്ക് ആവശ്യത്തിന് പ്രാണവായു ലഭിക്കാതെ വരും.. അപ്പോൾ ഇത്തരം ഒരു അവസ്ഥ ഉണ്ടാവുമ്പോഴാണ് നമുക്ക് ഹാർട്ട് അറ്റാക്ക് വരുന്നത്..
ഇനി എന്തുകൊണ്ടാണ് നമ്മുടെ ഈ രക്തക്കുഴലുകൾക്ക് ഉള്ളിൽ പ്രശ്നങ്ങൾ വരുന്നത് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. നമുക്ക് പ്രായം കൂടുന്തോറും നമ്മുടെ ഈ പറയുന്ന രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടും.. അതുകൊണ്ടുതന്നെ ഈ രക്തക്കുഴലുകൾക്ക് വ്യാസം കുറഞ്ഞുപോകുന്ന ഒരു അവസ്ഥ ഉണ്ടാവുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…