ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണിന് താഴെ ഉണ്ടാകുന്ന തടിപ്പുകൾ എന്ന് പറയുന്നത്.. ഇനി നമ്മൾ വളരെ ഫ്രഷ് ആയിട്ടാണ് ജോലിക്ക് പോകുന്നത് എങ്കിൽ പോലും നമ്മുടെ മുഖം നോക്കിയിട്ട് ഭയങ്കര ക്ഷീണമാണ് ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലേ..
അതല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ എന്ന് സംശയം തോന്നുന്നതിന്റെ കാരണം നമ്മുടെ കണ്ണുകൾക്ക് ഇത്തരത്തിൽ ഉണ്ടാകുന്ന തടിപ്പുകൾ അതുപോലെ കണ്ണുകൾക്ക് ചുറ്റും ഉണ്ടാകുന്ന ഒരു കറുപ്പ് നിറം ആണ്.. എന്തുകൊണ്ടാണ് നമ്മുടെ കണ്ണുകളുടെ ഇത്തരത്തിൽ ഒരു പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നും ഇവ പരിഹരിക്കാനായിട്ട് നമുക്ക് വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് വിശദീകരിക്കാം..
നമ്മുടെ കണ്ണുകൾക്ക് ചുറ്റും ഒരുപാട് മസിൽ ലയറുകൾ ഉണ്ട്.. അതുപോലെതന്നെ ഇതിനകത്ത് ഫാറ്റ് ഉണ്ട്.. കണ്ണിനകത്ത് പ്രത്യേകിച്ച് നമ്മുടെ പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ കണ്ണിൻറെ മുകൾ ഭാഗത്തുള്ള മസിലുകൾക്ക് ചെറിയ ഷോഷിപ്പുകൾ വരും.. എങ്ങനെ സംഭവിക്കുമ്പോൾ അവിടെയുള്ള മസിലുകൾ ക്ഷീണിക്കുകയും തുടർന്ന് കണ്ണിൻറെ ഭാഗത്ത് കൊഴുപ്പുകൾ അടിഞ്ഞു കൂടുകയും ചെയ്യുന്നു.. ഇതുകൊണ്ടുതന്നെ മുകളിലത്തെ ഭാഗത്ത് കണ്ണുകൾ അല്പം ശോഷിച്ച പോലെയും താഴെ കണ്ണുകൾക്ക് തടിപ്പ് അനുഭവപ്പെടുകയും ചെയ്യും..
ഇത് ഒരു കാരണം മാത്രമാണ് എന്നാൽ ഇതിനുപിന്നിൽ മറ്റൊരുപാട് കാരണങ്ങൾ കൂടിയുണ്ട്.. അതുപോലെ ചില ആളുകളിൽ കണ്ണുകൾക്ക് താഴെ വെള്ളം കെട്ടിക്കിടക്കുന്നത് പോലെ തടിപ്പ് അനുഭവപ്പെടാറുണ്ട്.. പണ്ട് പ്രായമായ ആളുകളിൽ കണ്ടുവന്നിരുന്ന ഒരു പ്രശ്നമാണ് എങ്കിൽ ഇന്നത്തെ കാലഘട്ടം അങ്ങനെയല്ല അതുകൊണ്ടുതന്നെ ചെറുപ്പക്കാരായ ആളുകളിൽ പോലും ഈ ഒരു പ്രശ്നം വളരെ സർവസാധാരണമായി കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…