ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതും മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. രണ്ടായിരത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകളുടെ മനസ്സിൽ ഇടം നേടിയ ഒന്നാണ് ഗ്രീൻ ടീ എന്ന് പറയുന്നത്.. നമുക്കറിയാം ഇന്ന് മലയാളികൾ പോലും ഈ ഗ്രീൻ ടീ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഇത് ധാരാളമായി ഉപയോഗിക്കുന്നു..
ഈ ഗ്രീൻ ടീയുടെ ഗുണങ്ങൾ എന്തെല്ലാമാണ് എന്നും ഇത് നമുക്ക് എങ്ങനെ ഉപയോഗിക്കണമെന്നും അതുപോലെതന്നെ ഇവ സൂക്ഷിച്ച ഉപയോഗിച്ചില്ലെങ്കിൽ ഇത് നമുക്ക് വരുത്തുന്ന സൈഡ് എഫക്ടുകളെ കുറിച്ചും മനസ്സിലാക്കാം.. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ബിവറേജുകൾ ആയിട്ടുള്ള ചായ കാപ്പി ഇതിനകത്ത് എല്ലാം വളരെയധികം ഉന്മേഷം നൽകുന്ന ഘടകങ്ങളുണ്ട്.. ഈ കോഫൈൻ എന്ന് പറയുന്ന ഘടകം ഗ്രീൻ ടീലും അടങ്ങിയിട്ടുണ്ട്..
അമിതമായി പലരും കാപ്പി കുടിക്കുന്ന ശീലം മൂലം അവർക്ക് ഉറക്കം കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇതിനുപിന്നിലുള്ള ഒരു പ്രധാന കാരണം അമിതമായിട്ട് ശരീരത്തിലേക്ക് കൊഫൈൻ എത്തുന്നതുകൊണ്ടാണ്.. എന്നാൽ ഈ പറയുന്ന ഗ്രീൻടീൽ ഈ വസ്തു ഉണ്ട് എന്നാൽ വളരെ മിതമായ അളവിൽ മാത്രമേയുള്ളൂ.. അതുകൊണ്ടുതന്നെ ചായ കാപ്പി തുടങ്ങിയവ കുടിച്ച് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നും ഈ ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാവില്ല.. അതുമാത്രമല്ല നമ്മുടെ ശരീരത്തിന് കൂടുതൽ ഉന്മേഷവും എനർജിയും എല്ലാം ലഭിക്കുകയും ചെയ്യും..
അതുകൊണ്ടാണ് നമ്മുടെ ശരീരത്തിന് ഏറ്റവും സേഫ് ആയി ഉപയോഗിക്കാൻ കഴിയുന്ന ഉന്മേഷ ധായകമായ ഒരു ഡ്രിങ്ക് എന്ന നിലയിൽ ഈ ഗ്രീൻ ടീ പെട്ടെന്ന് തന്നെ ഇത്രത്തോളം പേരെടുത്തത്.. ഈ ഗ്രീൻ ടീ യില് സാധാരണ തേയില ചെടിയുടെ ഇലകളാണ് ഉപയോഗിച്ചിരിക്കുന്നത്.. ഈ ഇലകൾക്ക് ഉള്ളിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡൻസ് ധാരാളം അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….