ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേരിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവ് വേദന അല്ലെങ്കിൽ മുട്ടുവേദന എന്നൊക്കെ പറയുന്നത്.. അപ്പോൾ ഈ ഒരു വേദന കാരണം ഒരുപാട് ആളുകളാണ് ക്ലിനിക്കിലേക്ക് വരാറുള്ളത് മാത്രമല്ല ഒരു രോഗങ്ങളെക്കുറിച്ച് ആളുകൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട് അത് മാത്രമല്ല ഇതിനെക്കുറിച്ച് തെറ്റിദ്ധാരണകളും ആളുകൾക്കിടയിൽ ഉണ്ട്..
ആദ്യം തന്നെ നമുക്ക് ആളുകളിൽ ഇത്രത്തോളം ഈ പറയുന്ന നടുവിൽ വേദന വരാനുള്ള കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ.. പൊതുവേ ചെറുപ്പക്കാരിൽ ഒക്കെ ഈ ഒരു പ്രശ്നങ്ങള് മുതിർന്നവരെ അപേക്ഷിച്ച് ഒരുപാട് ഇന്ന് കണ്ടുവരുന്നുണ്ട്.. അതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് അവരുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ തന്നെയാണ്..
പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞ ആളുകളിൽ മാത്രമായിരുന്നു ഇത്തരം പ്രശ്നങ്ങളൊക്കെ കണ്ടുവന്നിരുന്നത് എന്നാൽ ഇന്ന് അങ്ങനെയല്ല സ്ഥിതി ചെറുപ്പക്കാരായ ആളുകളിൽ പോലും വളരെ സർവസാധാരണമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു.. ഇന്ന് തിരക്കേറിയ ജീവിതശൈലി ആയതുകൊണ്ട് തന്നെ പലർക്കും ഒന്ന് എക്സസൈസ് ചെയ്യാൻ പോലും സമയമില്ല എല്ലാവരും ഇരുന്ന് ജോലി എടുക്കുന്നവരാണ് ആർക്കും മേലനങ്ങി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്..
അതുകൊണ്ടുതന്നെ സ്വാഭാവികമായിട്ടും അമിതവണ്ണം അഥവാ ഒബിസിറ്റി ഒക്കെ ഇതിലൂടെ കടന്നുവരാം.. ഇതുമൂലം തന്നെ പലർക്കും ജോയിൻറ് പെയിൻ അല്ലെങ്കിൽ നടുവേദന തുടങ്ങിയ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.. കൂടുതലും ഇരിക്കുന്നതുകൊണ്ട് വരുന്ന ഒരു പ്രശ്നമാണ് ഈ പറയുന്ന നടുവേദന.. പൊതുവേ ആളുകൾക്കിടയിൽ ഉള്ള ഒരു തെറ്റിദ്ധാരണ എന്നു പറയുന്നത് മുട്ടുവേദന വരുന്നത് വയസ്സായ ആളുകളിൽ മാത്രമാണ് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….