ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ ഡിസ്ക് കമ്പ്ലൈന്റ് അതുപോലെതന്നെ നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്ന ആളുകളാണ്.. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് ഡിസ്ക് രോഗത്തിന്റെ ഏറ്റവും നൂതനമായ ചികിത്സ രീതികളെ കുറിച്ചാണ് സംസാരിക്കുന്നത്.. കണക്കുകൾ പ്രകാരം നമ്മുടെ സമൂഹത്തിലെ 100 പേരെ എടുത്താൽ അതിൽ അഞ്ച് ശതമാനത്തോളം ആളുകൾക്ക് ഈ ഒരു ഡിസ്ക്ക് സംബന്ധമായ അസുഖങ്ങൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്..
പ്രധാനമായിട്ടും നമ്മുടെ ജീവിതശൈലിയിലെ അപാകതകൾ കൊണ്ട് തന്നെയാണ് ഈ അസുഖം വരുന്നത്.. ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ കൂടുതൽ പേരും ഓപ്പറേഷൻ എന്നുള്ള ഒരു ഓപ്ഷനിലേക്കാണ് പോകുന്നത്. എന്നാൽ ഇന്ന് ഇവിടെ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് ഓപ്പറേഷന്റെ കാഠിന്യം കുറച്ച് അല്ലെങ്കിൽ അത് ഒഴിവാക്കി ഈ ഒരു പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെ കുറിച്ചാണ് സംസാരിക്കുന്നത്..
PELD എന്നുള്ള ഒരു നൂതന ചികിത്സാരീതിയെ കുറിച്ചാണ് സംസാരിക്കുന്നത്.. നൂതനം എന്ന് വെച്ചാൽ നമ്മുടെ ഇന്ത്യയിൽ വന്നിട്ട് കുറച്ചു നാളുകൾ മാത്രം ആയിട്ടുള്ള പക്ഷേ ഇത് മറ്റു വിദേശരാജ്യങ്ങളിൽ ഒക്കെ വളരെ കാലം മുൻപ് തന്നെ ഉള്ള ഒരു ട്രീറ്റ്മെന്റ് ആണ്.. ഈയൊരു ചികിത്സാരീതിയുടെ പ്രത്യേകത എന്താണ് എന്ന് ചോദിക്കുകയാണെങ്കിൽ നമ്മൾ ഡിസ്ക് അസുഖം ഉണ്ട് എന്ന് ഒരു വ്യക്തിക്ക് കൺഫോം.
ചെയ്തു കഴിഞ്ഞാൽ ഡിസ്കിന്റെ തള്ളല് കൊണ്ട് വരുന്ന നടുവേദനയാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒരുപാട് ചികിത്സ മാർഗങ്ങൾ ഇതിനായിട്ടുണ്ട്.. അതിൽ ഏറ്റവും ആദ്യം ചെയ്യുന്നത് കുറച്ച് റസ്റ്റ് എടുത്താൽ മാറ്റാവുന്നതാണ്.. അതല്ലെങ്കിൽ പാരമ്പര്യം ആയിട്ടുള്ള ചികിത്സാരീതികൾ കൊണ്ട് ഈ ഒരു അസുഖം മാറ്റിയെടുക്കാൻ ശ്രമിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….