ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പൊതുവേ നിങ്ങളുമായിട്ട് സംസാരിക്കാൻ ഉള്ളത് എൻറെ ക്ലിനിക്കിലും അതുപോലെ തന്നെ എൻറെ ജീവിതത്തിലും കണ്ടുവരുന്ന ഒന്ന് രണ്ട് വ്യക്തികളെ കുറിച്ചാണ്.. അതായത് ഒരു 50 വയസ്സുള്ള ഒരു സ്ത്രീ എന്നെ പലപ്പോഴായി വന്ന് കാണാറുണ്ട്.. അവര് പൊതുവേ പറയുന്ന ഒരു പ്രശ്നം എന്നുള്ളത് ഭയങ്കര ക്ഷീണമാണ് ഡോക്ടറെ എന്നുള്ളതാണ്..
ഒരു പണിയും ചെയ്യാൻ കഴിയുന്നില്ല.. അതുപോലെതന്നെ വയറിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ടും ഉണ്ട്.. ഇതെല്ലാം കേട്ടപ്പോൾ തന്നെ എനിക്ക് ആ രോഗത്തിനെക്കുറിച്ച് ചെറിയൊരു ഐഡിയ കിട്ടി.. എന്നാലും ബാക്കി പ്രശ്നങ്ങൾ കൂടി പറയാൻ പറഞ്ഞപ്പോൾ മുടികൊഴിച്ചിലുണ്ട്.. അതുപോലെതന്നെ ഹൃദയമിടിപ്പ് വല്ലാതെ കുറഞ്ഞു പോകുന്നു എന്ന അവസ്ഥ.. അതുപോലെതന്നെ ബാക്കി എല്ലാവർക്കും ചൂടാണ് അനുഭവപ്പെടുന്നതെങ്കിൽ എനിക്ക് മാത്രം തണുപ്പ് തോന്നും തുടങ്ങിയ രീതിയിലുള്ള പ്രശ്നങ്ങൾ പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ തോന്നിയ ഒരു കാര്യം ഇത് തൈറോയ്ഡ് സംബന്ധമായ ലക്ഷണങ്ങൾ ആവാം എന്നുള്ളതാണ്..
നമ്മുടെ പലപ്പോഴായിട്ട് കേട്ടിട്ടുള്ള ഒരു വാക്ക് തന്നെയാണ് തൈറോയ്ഡ് എന്നുള്ളത്.. ഈ ഒരു തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ആയിട്ടാണ് ഇതിൻറെ ആകൃതി എന്ന് പറയുന്നത് ഒരു ബട്ടർഫ്ലൈ ഷെയ്പ്പിലാണ്.. ഈ ഒരു ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞു പോയാൽ ഹൈപ്പോതൈറോഡിസം അതുപോലെ കൂടിക്കഴിഞ്ഞാൽ ഹൈപ്പർ തൈറോയിഡിസം..
അതല്ലെങ്കിൽ ഈ ഗ്രന്ഥി വലുതായിട്ട് ഗോയിറ്റർ ആവാം.. അതുപോലെ തൈറോയ്ഡ് ക്യാൻസർ തുടങ്ങിയ പല അസുഖങ്ങളും നമ്മുടെ ഈ ഗ്രന്ഥിക്ക് വരാം.. അപ്പോൾ ഇന്ന് വന്ന ഒരു വ്യക്തിക്കും ഹൈപ്പോ തൈറോയ്ഡിസം എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു.. പൊതുവേ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ നമ്മുടെ ചെയ്യേണ്ട ഒരു ടെസ്റ്റാണ് TSH എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…