ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് ചെറുപ്പക്കാരിൽ സ്ത്രീകളിൽ ആയാലും പുരുഷന്മാരിൽ ആയാലും ഒരുപോലെ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ചുമയ്ക്കുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ തൊണ്ടയിൽ നിന്നും ചെറിയ അരിമണിയുടെ രൂപത്തിൽ ഉള്ള വസ്തുക്കൾ പുറത്തേക്ക് വരുന്നത്.. ഇത് ചിലപ്പോൾ വായിക്ക് അകത്ത് കിട്ടാറുണ്ട് അതല്ലെങ്കിൽ ചില ആളുകൾ ചുമയ്ക്കുമ്പോൾ പുറത്തു പോകാറുണ്ട്..
ഇത് നമ്മൾ കയ്യിൽ എടുത്തു നോക്കി കഴിഞ്ഞാൽ ഒരു ചെറിയ അരിമണിയുടെ ഷേപ്പ് ആയിരിക്കും.. ഇതോടൊപ്പം തന്നെ നമ്മളെ ഇതിനെ ഒന്ന് അമർത്തുമ്പോൾ അരിമാവ് പോലെ പ്രസ്സ് ആവുകയും ചെയ്യും അതിന്റെ കൂടെ വല്ലാത്ത ദുർഗന്ധവും അനുഭവപ്പെടാറുണ്ട്.. ഇന്നത്തെ ജനറേഷനിൽ ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്..
പലപ്പോഴും തൊണ്ടയിൽ നിന്ന് ഇളക്കിവരുന്ന ഇത്തരം വെളുത്ത വസ്തുക്കൾ നമ്മുടെ തൊണ്ടയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ ആണോ ടോൺസിലിൽ വരുന്ന പ്രശ്നം ആണോ അതോ നമ്മുടെ പല്ലുകൾക്ക് ഇടയിൽ നിന്ന് ആണോ വരുന്നത് എന്നുള്ളത് പലർക്കും അറിയില്ല.. ഇതിൻറെ പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് അറിയില്ല അതുപോലെ തന്നെ ഇതിനായിട്ട് ഏത് ഡോക്ടറെ കാണണമെന്ന് അറിയില്ല.. ഈ ഒരു പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്..
പലപ്പോഴും ഇതിൻറെ പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മൾ വായിക്ക് അകത്ത് ടോർച്ചടിച്ചു നോക്കി കഴിഞ്ഞാൽ നമ്മുടെ ടോൺസിലിന്റെ ഭാഗങ്ങളിൽ ചെറിയ അരിമണിയുടെ രൂപത്തിൽ ഇവ പറ്റിപ്പിടിച്ച് ഇരിക്കുന്നത് കാണാം.. ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഇതുകൊണ്ട് ഉണ്ടാകുന്നത് നമ്മുടെ വായയുടെ ഉള്ളിൽ നിന്ന് വരുന്ന ദുർഗന്ധം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…