ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരാൾക്ക് ശരീരഭാരം കൂടുതലാണ് എന്ന് പറയുമ്പോൾ അവരുടെ ശാരീരികവും മാനസികവും ആയിട്ടുള്ള ഉല്ലാസത്തെയും ഉന്മേഷത്തെയും അവരുടെ കംഫർട്ട് സോണിനെ തകർക്കുന്ന ഒരു പ്രധാന കാര്യമായിട്ട് അത് മാറുകയാണ് എന്നാണ് അർത്ഥം.. മാത്രമല്ല അവർക്ക് ഉണ്ടാകുന്ന അസുഖങ്ങൾ എന്ന് പറയുന്നത് അമിതവണ്ണം കൊണ്ട് ഉണ്ടാകുന്ന നടുവ് വേദന അതുപോലെ തന്നെ ഈ ഭാരം താങ്ങുന്നത് കൊണ്ട് കാൽമുട്ടുകൾ ഉണ്ടാവുന്ന വേദനയും തേയ്മാനവും..
മാത്രമല്ല അവർക്ക് ഉണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടുകൾ അതായത് ഡിപ്രഷൻ പോലുള്ള കണ്ടീഷൻ മറ്റൊന്ന് ശാരീരികമായ കണ്ടീഷൻ എന്ന് പറയുന്നത് ഏറ്റവും പ്രധാനം പ്രമേഹരോഗം അതുപോലെതന്നെ കൊളസ്ട്രോൾ.. കരളിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ അതുപോലെ മസ്തിഷ്ക ആഘാതം തുടങ്ങിയിട്ടുള്ള പല പ്രശ്നങ്ങളും ഇതിനു പുറകിൽ വന്നു എന്ന് വരാം.. വണ്ണം കുറയ്ക്കുക എന്ന് പറഞ്ഞാൽ നമ്മൾ നമ്മുടെ ശരീരത്തിനോട് തന്നെയുള്ള യുദ്ധ പ്രഖ്യാപനമാണ് നടത്തുന്നത്..
ഇതിന് ചെയ്യേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട് ഒന്നാമതായിട്ട് നമ്മൾ വണ്ണം കുറയ്ക്കും എന്നുള്ളതിന് ഒരു കൃത്യമായ തീരുമാനമെടുക്കണം.. അതായത് ഒരു പ്രതിജ്ഞ എടുക്കണം ഇത്ര ദിവസം കൊണ്ട് എൻ്റെ ശരീരഭാരം കുറച്ചിരിക്കും എന്നുള്ളത്.. ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഒരാഴ്ച കൊണ്ട് അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമ്മുടെ ശരീര ഭാരം ഒരിക്കലും വരില്ല..
പലരും വെയിറ്റ് ലോസ് ചലഞ്ച് ആരംഭിക്കുന്നത് വളരെ ഉന്മേഷത്തോടുകൂടിയും പ്രതിജ്ഞയോടും കൂടിയായിരിക്കും എന്നാൽ ഒരാഴ്ച കഴിഞ്ഞാൽ ഇതിനകത്തുള്ള ശ്രദ്ധ പതിയെ കുറഞ്ഞു തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…