ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പക്ഷാഘാതം അഥവാ സ്ട്രോക്ക് എന്ന അസുഖത്തെക്കുറിച്ച് പൊതുജനങ്ങൾ എല്ലാവരും വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമുക്കെല്ലാവർക്കും സ്ട്രോക്ക് എന്നുള്ള അസുഖത്തെക്കുറിച്ച് പൊതുവേ അറിയാവുന്ന കാര്യമായിരിക്കും..
നമ്മുടെ തലച്ചോറിന് അകത്തുള്ള രക്തക്കുഴലുകൾ അഥവാ രക്തധമനികളിൽ രക്തം കട്ടപിടിച്ച ബ്ലോക്ക് ആവുകയോ അതല്ലെങ്കിൽ ഈ രക്തധമനികൾ പൊട്ടി അവിടെ മുഴുവൻ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന ഒരു അവസ്ഥയെയാണ് നമ്മുടെ പൊതുവേ സ്ട്രോക്ക് എന്ന് പറയുന്നത്.. ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാവുമ്പോൾ അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീ കോശങ്ങൾ ഡാമേജ് സംഭവിക്കുകയും അതുവഴി അവൻ നശിച്ചു പോകാൻ കാരണമാകുകയും ചെയ്യുന്നു..
അങ്ങനെ ഇത്തരത്തിൽ കോശങ്ങൾ നശിച്ചു പോകുമ്പോൾ ആ ഭാഗങ്ങൾ നമ്മുടെ ശരീരത്തിലെ ഏത് ഭാഗങ്ങളെയാണ് കൺട്രോൾ ചെയ്യുന്നത് ആ ഒരു ശരീരഭാഗത്തിൻറെ മുഴുവൻ പ്രവർത്തനം ഇതുവഴി നിലച്ചു പോകും.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ നമ്മുടെ കൈകളും കാലുകളും എല്ലാം നിയന്ത്രിക്കുന്ന കോശങ്ങൾക്കാണ് ഇത്തരത്തിൽ ഡാമേജ് സംഭവിക്കുന്നത് എങ്കിൽ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തളർന്നുപോകുന്ന ഒരു അവസ്ഥ ഉണ്ടാവും..
ഇനി അഥവാ ഇതല്ലാതെ കാഴ്ചയുടെ നാഡീകോശങ്ങളാണ് നശിച്ചു പോകുന്നത് എങ്കിൽ നമ്മുടെ കാഴ്ച തന്നെ ഒരുപക്ഷേ നഷ്ടപ്പെട്ടുപോയേക്കാം.. ഇനി അഥവാ വർത്തമാനത്തിന്റെ നാഡീ കോശങ്ങൾക്കാണ് ഇത്തരത്തിൽ ഡാമേജ് സംഭവിക്കുന്നതെങ്കിൽ ചിലപ്പോൾ സംസാരശേഷി തന്നെ നശിച്ചു പോയേക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…