ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.. അപ്പോൾ അടുക്കളയിലെ പല കാര്യങ്ങളും ശരിയായ രീതിയിൽ മാനേജ് ചെയ്യുകയാണ് എങ്കിൽ പിന്നെ അവർക്ക് ഒരു രോഗങ്ങളെയും പേടിക്കേണ്ട യാതൊരു കാര്യവുമില്ല.. അതല്ലെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും ഹോസ്പിറ്റലുകൾ കയറിയിറങ്ങേണ്ട അവസ്ഥ വരും..
മിക്കവാറും പല മാരകമായ രോഗങ്ങളും വരുന്നത് നമ്മുടെ അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങളിൽ നിന്ന് തന്നെയാണ് എന്നുള്ളത് എത്രപേർക്ക് അറിയാം.. നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങൾ മുതൽ നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളിലും പലതരം രോഗങ്ങളാണ് ഉണ്ടാക്കുന്നത്.. അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ അടുക്കള കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മൾ ഭാവിയിൽ ഒരു നിത്യ രോഗിയായി മാറുക തന്നെ ചെയ്യും..
അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമ്മുടെ അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അടുക്കളയിലെ ബേസിക് ആയിട്ട് നോക്കിയിട്ടുണ്ടെങ്കിൽ പാത്രങ്ങളെ കുറിച്ച് തന്നെ പറഞ്ഞു തുടങ്ങാം.. പലരും പാചകം ചെയ്യാനായിട്ട് അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അതുപോലെ ടഫ്ലോൺ റിലേറ്റഡ് ആയിട്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്..
നോൺസ്റ്റിക് പാത്രങ്ങൾ ഇരുമ്പ് പാത്രങ്ങൾ മൺപാത്രങ്ങൾ ഇങ്ങനെ പല രീതിയിലുള്ള പാത്രങ്ങളും നമ്മൾ അടുക്കളയിൽ പാചകം ചെയ്യാനായിട്ട് ഉപയോഗിക്കാറുണ്ട്.. അപ്പോൾ ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പലരും ലാഭം നോക്കി ക്വാളിറ്റി കുറഞ്ഞ പാത്രങ്ങൾ വാങ്ങി പാചകം ചെയ്യാനായി ഉപയോഗിക്കാറുണ്ട്.
അപ്പോൾ നിങ്ങൾ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് ഇത്തരത്തിൽ ക്വാളിറ്റി കുറഞ്ഞ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിൽ ഒരുപാട് വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട് അത് കൊണ്ട് നമ്മൾ പാചകം ചെയ്യുമ്പോൾ എത്ര നല്ല ഭക്ഷണങ്ങൾ പാചകം ചെയ്താലും അതിന്റെ ഒരു ഫലവും നമുക്ക് ലഭിക്കില്ല എന്നുള്ളതാണ്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….