ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ ബുദ്ധിമുട്ടാണ് പൈൽസ് എന്നു പറയുന്നത്.. ഒരുപാട് ആളുകൾ ഈ ഒരു അസുഖം ഉണ്ടായിട്ടും അത് പുറത്ത് പറയാതെ ഇരിക്കുന്നവരാണ് കാരണം ഈ ഒരു അസുഖം ഉണ്ട് എന്ന് പറയാൻ തന്നെ അവർക്ക് മടിയാണ്..
ഇത്തരം അസുഖങ്ങൾ ഉണ്ടാകുമ്പോൾ പല ആളുകളും ചെയ്യുന്നത് പല പരസ്യങ്ങളും കണ്ട് അല്ലെങ്കിൽ പല ബുക്കുകളും വായിച്ചിട്ടുള്ള അറിവുകൾ വച്ച് മെഡിക്കൽ ഷോപ്പ് അല്ലെങ്കിൽ മാർക്കറ്റുകളിൽ നിന്ന് ഇതിനായിട്ട് അവൈലബിൾ ആയിട്ടുള്ള മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്.. എന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശവും ഇല്ലാതെ നിങ്ങൾ ഇത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ അസുഖം കൂടുതൽ കോമ്പ്ലിക്കേഷനുകളിലേക്ക് എത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..
അതായത് കൃത്യമായ ഒരു ചികിത്സകൾ ലഭിക്കാതെ രോഗം ഗുരുതരമാക്കുന്ന അവസ്ഥയാണ് മിക്ക രോഗികളിലും കാണുന്നത്.. നിങ്ങൾ പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട് ഈ ഒരു അസുഖം തുടക്കത്തിൽ തന്നെ കണ്ടെത്തുമ്പോൾ ഒരു ഡോക്ടറെ കണ്ട് വേണ്ട ചികിത്സകൾ തേടുകയാണെങ്കിൽ കോംപ്ലിക്കേഷനുകൾ ഇല്ലാതെ വേദനകളും ഇല്ലാതെ തന്നെ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുന്നതാണ്..
അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പൈൽസ് എന്ന രോഗത്തെക്കുറിച്ചും ഇതുണ്ടാക്കുന്ന പ്രധാന ബുദ്ധിമുട്ടുകളും അതുപോലെതന്നെ ഇവ മാറാൻ നമുക്ക് ഇന്ന് അവൈലബിൾ ആയിട്ടുള്ള ട്രീറ്റ്മെൻറ് ഓപ്ഷനുകളെ കുറിച്ചും ആണ് സംസാരിക്കാൻ പോകുന്നത്..
നമ്മുടെ മലാശയത്തിന് ചുറ്റുമുള്ള സിരകളിൽ ഉണ്ടാകുന്ന വീക്കത്തിനെയാണ് നമ്മൾ പൊതുവേ പൈൽസ് എന്നു പറയുന്നത്..ഈ അസുഖം വരാൻ പൊതുവേ ഒരുപാട് കാരണങ്ങളുണ്ട്.. ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകളിൽ ഈ ഒരു അസുഖം കൂടുതലായിട്ടും കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….