ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഷുഗർ അല്ലെങ്കിൽ പ്രമേഹം എന്നൊക്കെ പറയുന്നത്.. അപ്പോൾ ഇത് നമുക്ക് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ ജീവിതരീതിയിൽ അല്ലെങ്കിൽ ഭക്ഷണരീതികളിൽ ശ്രദ്ധിക്കേണ്ടത്.
അതുമൂലം എങ്ങനെ നമുക്ക് ഇതിന്റെ സൈഡ് എഫക്ടുകൾ എല്ലാം ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. അതിനു മുൻപ് നമുക്ക് ആദ്യം എന്താണ് ഷുഗർ എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. ആദ്യം തന്നെ പറയാനുള്ളത് ഷുഗർ രണ്ട് തരത്തിലാണ് ഉള്ളത് അതായത് ടൈപ്പ് വൺ ഡയബറ്റിസ് ഉണ്ട് അതുപോലെ തന്നെ ടൈപ്പ് ടു ഡയബറ്റിസ് ഉണ്ട്.. ഇത് എല്ലാവർക്കും പൊതുവേ അറിയാവുന്ന കാര്യമാണ്..
ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കണ്ടുവരുന്ന ഒന്നാണ് ടൈപ്പ് ടു ഡയബറ്റിസ് എന്ന് പറയുന്നത്.. ഇത് പൊതുവേ ലൈഫ് സ്റ്റൈൽ ഡിസീസ് ആണ് എന്ന് വേണമെങ്കിൽ പറയാം.. അതുപോലെതന്നെ ടൈപ്പ് വൺ ഡയബറ്റീസിനെ കുറിച്ച് പറയുകയാണെങ്കിൽ ഇത് ജീവിതശൈലി കൊണ്ടല്ല വരുന്നത് മറിച്ച് നമുക്ക് ജന്മനാൽ തന്നെ ഉണ്ടാകുന്ന ഒന്നാണ്..ഈ ഒരു ടൈപ്പ് വൺ ഡയബറ്റിസില് സാധാരണയായിട്ട് ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള ഒരു കഴിവ് നഷ്ടപ്പെടുന്നത് കൊണ്ടാണ്.. ഇൻസുലിൻ നമ്മുടെ പാൻക്രിയാസിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്..
അതുകൊണ്ടുതന്നെ ഇത് ജന്മനാൽ വരുന്ന ഒരു പ്രശ്നം തന്നെയാണ്.. അതുകൊണ്ടുതന്നെ ഈ ഒരു അസുഖം നമുക്ക് മരുന്നുകളിലൂടെ പരിഹരിക്കാൻ സാധിക്കില്ല ഇതിന് ജനനം മുതൽ മരണംവരെയും ഇതിനു മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കണം അല്ലെങ്കിൽ ഇൻസുലിൻ എടുത്തുകൊണ്ടേയിരിക്കണം.. എന്നാൽ ടൈപ്പ് ടു ഡയബറ്റിസ് നമുക്ക് ജീവിതരീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ഇത് ഈസിയായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…