ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ഡയബറ്റിസ് എന്ന് പറയുന്നത്.. ഇത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ കൊണ്ടാണ് ഈ ഒരു പ്രശ്നം വരുന്നത്.. നമുക്ക് ഒരു രോഗമുള്ള ആളുകളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കാം.. അതായത് ആദ്യത്തെ ഒരു ലക്ഷണമായി പറയുന്നത് ഈ ഡയബറ്റിസ് ഉള്ള ആളുകളിലും അമിതമായി മൂത്രം പോയിക്കൊണ്ടിരിക്കും..
അതായത് ഇടയ്ക്കിടയ്ക്ക് രാത്രിയിൽ ആണെങ്കിൽ പോലും മൂത്രം ഒഴിക്കണം എന്നുള്ള ഒരു തോന്നൽ ഉണ്ടായിക്കൊണ്ടിരിക്കും അതുപോലെതന്നെ ശരീരം വല്ലാതെ മെലിഞ്ഞുപോകും.. അതികഠിനമായ ക്ഷീണം അനുഭവപ്പെടാം.. ഇതുകൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്യാൻ വല്ലാത്ത മടി അനുഭവപ്പെടും.
അതു ജോലിയാണെങ്കിൽ പോലും.. അതുപോലെതന്നെ മറ്റൊരു പ്രധാന ലക്ഷണമാണ് ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ പ്രത്യേകിച്ച് കാലുകളിൽ ഒക്കെ മുറിവുകൾ ഉണ്ടായാൽ അത് ഉണങ്ങാത്ത ഒരു അവസ്ഥ ഇത്തരക്കാരിൽ കണ്ടു വരാറുണ്ട്.. ഇതൊക്കെയാണ് പ്രമേഹമുള്ള രോഗികളിൽ അല്ലെങ്കിൽ പ്രമേഹ സാധ്യതയുള്ള രോഗികളിലും പ്രധാനമായിട്ടും കണ്ടുവരുന്ന ലക്ഷണങ്ങൾ അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ഏതെങ്കിലും.
ലക്ഷണങ്ങൾ നിങ്ങൾക്ക് ശരീരത്തിൽ കാണുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്.. അതുപോലെതന്നെ ഈ ഒരു അസുഖം ജനറ്റിക് ആണ് അതായത് നമ്മുടെ പാരമ്പര്യത്തിൽ അച്ഛൻ അമ്മ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് നമുക്കും വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….