ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഫാറ്റി ലിവർ എന്ന് കേൾക്കുമ്പോൾ ആർക്കും അത്ര പുതുമയുള്ള രോഗം അല്ല അതുപോലെയാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേരെ ബാധിച്ചു കൊണ്ടിരിക്കുന്നത്.. പലപ്പോഴും എന്തെങ്കിലും ഒരു ആവശ്യത്തിനായി വയർ സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ ഗ്രേഡ് വൺ അല്ലെങ്കിൽ ഗ്രേഡ് 2 എഴുതിയിരിക്കുന്നത് കാണുന്നത്.. പലരിലും വളരെ കോമൺ ആയിട്ട് ഇന്ന് ഈ അസുഖം കണ്ടുവരുന്നു..
ഇതിനായിട്ട് ഡോക്ടർമാരെ കാണുമ്പോഴും നിങ്ങൾ ആഹാരത്തിൽ ശ്രദ്ധിച്ചാൽ മതി എന്നുള്ള നിർദ്ദേശവും ആഹാരവും വ്യായാമവുമാണ് പലപ്പോഴും ഇതിന് ഒരു ചികിത്സാ മാർഗമായി ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്.. നമ്മുടെ സമൂഹത്തിൽ ഇന്ന് ഏകദേശം 40% ആളുകൾക്കും ഈ പറയുന്ന ഫാറ്റി ലിവർ രോഗത്തിൻറെ സാധ്യതകൾ ഉണ്ട് എന്ന് തന്നെ പറയാൻ കഴിയും.. ഫാറ്റി ലിവർ രോഗമെല്ലാവർക്കും ഗുരുതരമായ കോംപ്ലിക്കേഷൻസ് ഉണ്ടാക്കാറില്ല..
സാധാരണ ഇതിൻറെ കണക്കുകൾ പറയുന്നത് ഫാറ്റി ലിവർ രോഗം ഉള്ളവരിൽ 8% ആളുകളെ മാത്രമാണ് ഇത് സിറോസിസ് പോലെയുള്ള അതായത് കരൾ വീക്കം പോലുള്ള രോഗങ്ങളിലേക്ക് ചെന്ന് എത്തുന്നത്.. സാധാരണ ഫാറ്റി ലിവർ ഉള്ള ആളുകൾക്ക് വലിയ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല..
വളരെ സൈലൻറ് ആയിട്ട് തന്നെ ശരീരത്തിൽ നിൽക്കുകയാണ് ചെയ്യുന്നത്.. പ്രമേഹ രോഗികളിൽ 60% ആളുകളും ഇന്ന് ഫാറ്റി ലിവർ ഉണ്ട് എന്നുള്ളതാണ് വാസ്തവം.. ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തിക്ക് അവരുടെ കരളിൽ എന്താണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെയും ഫോം ചെയ്യപ്പെടുന്ന നമ്മുടെ കൊഴുപ്പ് കരളിന് ചുറ്റും അടിഞ്ഞു കൂടും.. കരളിൻറെ കോശങ്ങളാണ് നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…