ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് കരൾ രോഗങ്ങൾ എന്നു പറയുന്നത്. ഇതിന് പൊതുവേ ആളുകൾ പറയുന്നത് ഒരു നിശബ്ദ കൊലയാളി എന്നാണ്.. അങ്ങനെ പറയാനുള്ള ഒരു കാരണം എത്ര ആളുകളിലെ കൂടുതൽ വണ്ണം ഉണ്ടാവും അതുപോലെ തന്നെ ജീവിതശൈലി രോഗങ്ങൾ ആയ ഡയബറ്റിസ് അല്ലെങ്കിൽ കൊളസ്ട്രോളുകൾ ഹൈപ്പർടെൻഷൻ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവും..
പക്ഷേ ശരീരത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടെങ്കിലും കരൾ രോഗസാധ്യത ഉണ്ട് എന്നുള്ളത് പലപ്പോഴും ഒരു ലക്ഷണങ്ങൾ പോലും ഇല്ലാത്തതുകൊണ്ട് തന്നെ അവർ അറിയാതെ പോകും.. പിന്നീട് ഇത് എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് ചോദിച്ചാൽ ആരും പ്രതീക്ഷിക്കാത്ത സമയത്ത് വളരെ പെട്ടെന്ന് ആയിരിക്കും രക്തം ശർദ്ദിക്കുക അല്ലെങ്കിൽ വയറിൽ നിന്ന് രക്തം പോവുക തുടങ്ങിയ ബുദ്ധിമുട്ടുകൾ കാണുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരു ഡോക്ടറെ കണ്ട് ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും നമ്മൾക്ക് മനസ്സിലാവുന്നത് നമ്മുടെ കരളിൻറെ ഒരു 90 ശതമാനവും പണിമുടക്കി ഇരിക്കുകയാണ് എന്നുള്ളത്..
പൊതുവേ കരൾ രോഗ സാധ്യതകൾ കാണുന്നത് മദ്യപാനം ശീലം അതുപോലെതന്നെ പുകവലി ശീലം ഒക്കെ ഉള്ള ആളുകളിലാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം മദ്യപിക്കാത്ത ആളുകളിൽ പോലും ഈ ഒരു രോഗം കണ്ടുവരുന്നു എന്നുള്ളത് തന്നെയാണ്..
ഇന്ന് 100 പേരിൽ എടുത്താൽ അതിൽ ഒരു 90% ആളുകൾക്കും ഫാറ്റി ലിവർ സാധ്യത ഉള്ളവർ തന്നെയാണ്.. പക്ഷേ ഈ സാധ്യതകൾ കാണുമ്പോൾ തന്നെ അത് തുടക്കത്തിലെ ജീവിതരീതിയും അതുപോലെ ഭക്ഷണരീതിയും എല്ലാം നിയന്ത്രിച്ച് അത് മാറ്റിയെടുക്കുകയാണെങ്കിൽ നമുക്ക് വലിയ കോംപ്ലിക്കേഷനുകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….