ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ കുറെ ദിവസങ്ങൾ ആയിട്ട് ഒരുപാട് ആളുകൾ എന്നോട് ചോദിച്ച ഒരു സംശയമാണ് ഡോക്ടറെ ഈ ഫോർപ്ലൈ എന്നാൽ എന്താണ് എന്നുള്ളത്.. പെട്ടെന്ന് ആളുകൾക്ക് ഇത്തരത്തിലുള്ള ഒരു സംശയം വരാനുള്ള ഒരു പ്രധാന കാരണം രണ്ടാഴ്ചകൾക്ക് മുൻപ് ഇറങ്ങിയ ഒരു മലയാള ചിത്രത്തിലെ ഒരു സീൻ തന്നെയാണ്.. ആ ചിത്രത്തിൽ നായിക നായകനോട് അവരുടെ ബെഡ്റൂമിൽ വെച്ച് ചോദിക്കുന്നുണ്ട് ചേട്ടാ എനിക്ക് ലൈംഗികബന്ധത്തിൽ വല്ലാത്ത വേദന ഉണ്ട് അതുകൊണ്ട് ചേട്ടൻ ഫോർപ്ലേ ചെയ്താൽ നന്നായിരുന്നു എന്ന്..
മലയാളികളുടെ ഈ സിനിമ കണ്ടതും ഇതിനെ കുറിച്ചുള്ള സംശയങ്ങൾ വർധിച്ചു.. ഈയൊരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചതല്ല പക്ഷേ എന്നാൽ പോലും രണ്ടുദിവസങ്ങൾക്കു മുൻപ് എനിക്ക് വന്ന ഒരു ഫോൺകോളാണ്.. ഈ മാസം അവസാനം വിവാഹം കഴിയാൻ പോകുന്ന 27 വയസ്സുള്ള ഒരു യുവാവ് എന്നോട് ചോദിച്ച ഒരു സംശയം.. അദ്ദേഹത്തിൻറെ സംശയം എന്താണ് എന്നുള്ളത് ഇവിടെ വിവരിക്കാൻ കഴിയില്ല കാരണം അത്രയും അശ്ലീലമായ ഒരു ഭാഷയിലാണ് എന്നോട് സംസാരിച്ചത്..
അതിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി വിവരവും വിദ്യാഭ്യാസവും നല്ലൊരു ജോലിയും ഉള്ള ഒരു മലയാളി യുവാവിന് പോലും ഇന്ന് ലൈംഗിക ജീവിതത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഇല്ല എന്നുള്ളതാണ്.. പലപ്പോഴും ലൈംഗിക ജീവിതത്തെ കുറിച്ചുള്ള അറിവുകൾ സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് എവിടെ നിന്നാണ് എന്ന് അറിയാമോ 90% സുഹൃത്തുക്കളിൽ നിന്നും അതുപോലെ ഇപ്പോഴത്തെ സോഷ്യൽ മീഡിയകളിൽ നിന്നും ആണ്..
ഇതിൽനിന്നും എല്ലാം കിട്ടുന്ന അറിവുകൾ എന്താണ് ലൈംഗികബന്ധം എന്നാൽ ഉദ്ധരിച്ച പുരുഷൻറെ ലൈംഗിക അവയവവും സ്ത്രീയുടെ ലൈംഗിക അവയവത്തിൽ പ്രവേശിക്കുന്ന ഒരു കർമ്മം എന്ന രീതിയിലാണ്.. പലപ്പോഴും അവർ കാണുന്ന നീല ചിത്രങ്ങളിൽ അതല്ലെങ്കിൽ സുഹൃത്തുക്കൾ അവനോട് പറഞ്ഞു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ ഒന്നും തന്നെ സ്ത്രീയും പുരുഷനും ഇതിന് എങ്ങനെയാണ് സന്നദ്ധർ ആകുന്നത് എന്നതിനെക്കുറിച്ച് പറയുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….