ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹൃദ്രോഗങ്ങൾ വരുന്നത് എങ്ങനെ മുൻപേ തടയാം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ തന്നെ വരുന്ന അതിഥികളാണ് ഒരുതരത്തിൽ രോഗങ്ങൾ എന്ന തന്നെ പറയാം.. നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾ തന്നെയാണ് നമ്മുടെ ഹൃദയവും അതുപോലെ തന്നെ നമ്മുടെ മസ്തിഷ്കം എന്നു പറയുന്നതും..
അപ്പോൾ ഈ രണ്ട് അവയവങ്ങളെയും ബാധിക്കുന്ന പ്രധാനപ്പെട്ട രണ്ട് അസുഖങ്ങൾ അല്ലെങ്കിൽ രോഗങ്ങളാണ് ഹാർട്ടറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം ഈ ഒരു അസുഖങ്ങൾ ഒരു വ്യക്തിക്ക് വന്നു കഴിഞ്ഞാൽ മരണസാധ്യത വളരെയധികം കൂടുതലാണ് എന്ന് തന്നെ പറയാം..
ഇതാണ് ഈ അസുഖങ്ങളെ നമ്മൾ ഇത്രത്തോളം ഭയക്കാനുള്ള ഒരു കാരണം ആയി പറയുന്നത്.. ഈ രണ്ട് അസുഖങ്ങളും അടുത്തകാലങ്ങളിൽ ആയിട്ട് ആളുകളിൽ വളരെയധികം വർദ്ധിച്ചു വരികയാണ് ചെയ്യുന്നത്.. പ്രത്യേകിച്ചും ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗസാധ്യതകൾ കാണുന്നു.. താരതമ്യേന വയസ്സ് കൂടിയവരേക്കാള് കുറഞ്ഞവരിലാണ് ഈ രണ്ട് അസുഖങ്ങളും ബാധിക്കുന്നത് എന്ന് തന്നെ പറയാം.. അതുകൊണ്ടുതന്നെ ഈ അസുഖങ്ങളുടെ ഭീകരതയും ഇത് കൂടുതൽ വർദ്ധിപ്പിക്കുന്നു..
ഇവയെ നമുക്ക് എങ്ങനെ നേരിടാം.. അതുപോലെതന്നെ ഈ അസുഖങ്ങളെ എങ്ങനെ നമുക്ക് കൺട്രോൾ ചെയ്യാം അല്ലെങ്കിൽ പ്രതിരോധിക്കാം.. നമ്മൾ കുറച്ചു കാര്യങ്ങൾ ജീവിതരീതിയിലും ഭക്ഷണരീതിയിലും ശ്രദ്ധിക്കുകയാണ് എങ്കിൽ ഈ ഒരു രോഗത്തെയും 80 ശതമാനം ഇതുമൂലം ഉണ്ടാകുന്ന മരണത്തെയും നമുക്ക് ഒഴിവാക്കാൻ സാധിക്കും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…