ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കോൺസ്റ്റിപേഷൻ അതല്ലെങ്കിൽ മലബന്ധം എന്നു പറയുന്നത് ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. പലപ്പോഴും രാവിലെ കൃത്യമായ മലശോധന ലഭിക്കാതെ ഇരുന്നാൽ ഒരുപക്ഷേ ആ ഒരു ദിവസത്തെ നിങ്ങളുടെ ദൈന്യം ദിന പ്രവർത്തനങ്ങളെ മുഴുവൻ ബാധിച്ചേക്കാം.. ഒരു ഉന്മേഷക്കുറവ് ഒരുപക്ഷേ രാവിലെ മുതൽ തന്നെ നിങ്ങളെ അലട്ടി എന്ന് വരാം..
മലബന്ധം ഉണ്ടാകുന്നതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച്ച് നമ്മുടെ ശരീരത്തിൽ ആവശ്യമായത് മുഴുവൻ അബ്സോർബ് ചെയ്ത് അതിനുശേഷം ബാക്കിയുള്ള വേസ്റ്റുകളാണ് മലമായിട്ട് രൂപപ്പെടുന്നത്.. വൻകുടലിലാണ് സാധാരണ മലം രൂപപ്പെടുന്നത്.. നമ്മുടെ വൻകുടൽ എന്ന് പറയുന്നത് ഏകദേശം നാല് മുതൽ 6 അടി വരെ നീളമുള്ള ട്യൂബ് ആണ്.
നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ഭാഗം ഈ ട്യുബിന്റെ അകത്തേക്ക് എത്തിക്കഴിയുമ്പോൾ ഈ ട്യൂബിന്റെ ചെറിയ മൂവ്മെന്റ് വഴി സ്ലോ ആയിട്ട് താഴേക്ക് വരുന്നു.. ഇതിനിടയിൽ നിന്നാണ് ശരീരം ആവശ്യമായ വെള്ളം വലിച്ചെടുക്കുന്നത്.. ഈ ഭാഗത്ത് നിന്ന് വലിച്ചെടുക്കുന്ന വെള്ളമാണ് നമ്മുടെ രക്തത്തിൽ ഫ്ലൂയിഡ് ലെവൽ കുറയാതെ ഇരിക്കാൻ ആയിട്ട് ശരീരം ഉപയോഗിക്കുന്നത്.. അഥവാ നിങ്ങൾ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക നിങ്ങളുടെ വൻകുടലിലേക്ക് എത്തുന്ന ജലാംശത്തിന്റെ അളവ് കുറയും..
അപ്പോൾ ഇത്തരത്തിൽ വെള്ളം ലഭിക്കാതെ ആകുമ്പോൾ ഈയൊരു ഭക്ഷണ സാധനങ്ങളിൽ നിന്ന് എടുക്കുമ്പോൾ മലം കൂടുതൽ വരണ്ടതാകുന്നു.. മലബന്ധം എന്നുള്ള പ്രശ്നം കൂടുതലും ഉണ്ടാകുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം നമ്മൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…