ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇവിടെ വരുന്ന പല രോഗികളും പറയാനുള്ള കാര്യമാണ് ഡോക്ടറെ ആദ്യം നടുവേദന തുടങ്ങിയതാണ് ഇപ്പോൾ അടിവയർ വരെ എനിക്ക് വല്ലാത്ത വേദനയാണ്.. അതിന്റെ കൂടെ തന്നെ ഓക്കാനും അതുപോലെതന്നെ ഛർദി മൂത്രം പോകുന്നില്ല തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ഒരു പരിധിവരെ കിഡ്നി സ്റ്റോൺ എന്നുള്ള ഒരു ബുദ്ധിമുട്ടു ഉള്ളതുകൊണ്ടാവാം സംഭവിക്കുന്നത്..
നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത് കിഡ്നി സ്റ്റോൺ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. അപ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ലവണങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നുണ്ട്.. ഈ ലവണങ്ങൾ എന്ന് പറയുന്നത് കാൽസ്യം പൊട്ടാസ്യം സോഡിയം മഗ്നീഷ്യം തുടങ്ങിയവയാണ്..
ഇവ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും തുടർന്ന് ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാം ചെയ്ത് ബാക്കി വരുന്നവ കിഡ്നിയിലേക്ക് പോകുന്നു.. അവിടെനിന്ന് മൂത്രം വഴിയാണ് ഇവ പുറന്തള്ളപ്പെടുന്നത്.. എന്നാൽ നമ്മുടെ ജീവിതശൈലിലുള്ള തകരാറുകൾ കൊണ്ട് തന്നെ ഇത്തരത്തിൽ പുറന്തള്ളപ്പെടേണ്ട നമ്മുടെ കിഡ്നിയിൽ തന്നെ അടിഞ്ഞുകൂടാൻ കാരണമാകുന്നു.. അങ്ങനെ അവിടെ അടിഞ്ഞുകൂടുന്ന ലവണങ്ങൾ കുറെ കഴിയുമ്പോൾ ഒരു ക്രിസ്റ്റൽ രൂപത്തിലായി മാറുന്നു.. പിന്നീട് ഈ ക്രിസ്റ്റലുകൾ ഒരു കല്ല് രൂപത്തിൽ ആയി മാറുകയും ചെയ്യുന്നു..
അപ്പോൾ ഇങ്ങനെയാണ് സത്യത്തിൽ മൂത്രത്തിൽ കല്ല് എന്നുള്ള ഒരു അവസ്ഥ വരുന്നത്.. അത് മാത്രമല്ല സ്ത്രീകളെ അപേക്ഷിച്ച് ഈ ഒരു പ്രശ്നം കൂടുതലും പുരുഷന്മാരിലാണ് കണ്ടുവരുന്നത്.. നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. അതായത് നമ്മൾ വെള്ളം കുടിക്കുന്നത് കുറഞ്ഞു പോകുമ്പോൾ ഇത്തരത്തിലുള്ള ഒരു രോഗം വരാൻ സാധ്യതകൾ കൂടുന്നു.കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…