ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് മനുഷ്യരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന മനുഷ്യർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന നെറ്റിയുടെ ഒരു ഭാഗത്ത് മാത്രം വരുന്ന അതികഠിനമായ വേദനയാണ് മൈഗ്രേൻ തലവേദനകൾ എന്നുപറയുന്നത്.. ഈയൊരു മൈഗ്രേൻ എന്നുള്ള പ്രശ്നം ആളുകളിൽ പല രീതിയിലാണ് കാണപ്പെടാറുള്ളത്.. പല രീതിയിലാണ് പ്രശ്നം ആളുകളിൽ കാണപ്പെടുന്നത് എങ്കിലും അതിന് പൊതുവായ ചില പ്രത്യേകതകളുണ്ട്.. അതിൽ ഏറ്റവും വലിയൊരു പ്രത്യേകതയെ പറയുന്നത് ഇതിന് ഒരു ഓറ ഉണ്ടാകുമെന്നാണ്..
അതായത് ആളുകളിലെ ഈ ഒരു മൈഗ്രേൻ എന്നുള്ള പ്രശ്നം തുടങ്ങാൻ പോകുന്നതിനു മുൻപ് തന്നെ വളരെ ചെറിയ ചെറിയ ലക്ഷണങ്ങളിലൂടെ ശരീരം നമുക്ക് ചില സൂചനകൾ നൽകാറുണ്ട്.. അപ്പോൾ ശരീരം നൽകുന്ന ഇത്തരം സൂചനകളെയാണ് നമ്മൾ ഓറ എന്ന് വിളിക്കുന്നത്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ മൈഗ്രൈൻ വരുന്നതിനു മുമ്പ് തന്നെ ചില ആളുകൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നാം മങ്ങുന്നതുപോലെ തോന്നും അതല്ലെങ്കിൽ കണ്ണിൽ എന്തോ വെളിച്ചം വരുന്നത് പോലെ തോന്നാം.. അതുപോലെ ചില ആളുകളിൽ ഛർദ്ദിക്കാനുള്ള ഒരു ടെൻഡൻസി വരാറുണ്ട്..
അതുപോലെതന്നെ ഈ ഒരു രോഗം ചില ആളുകൾക്ക് ചില സാഹചര്യങ്ങൾ കൊണ്ടുവരാറുണ്ട് ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ എന്തെങ്കിലും സാഹചര്യം കൊണ്ട് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ മറന്നു അല്ലെങ്കിൽ ഒഴിവാക്കി കഴിഞ്ഞാൽ ഇത്തരക്കാർക്ക് തലവേദന വരാറുണ്ട്..
അതുപോലെതന്നെ മറ്റൊരു ഉദാഹരണം പറയുകയാണെങ്കിൽ ചില ആളുകളിലെ അമിതമായി ശബ്ദം തുടർച്ചയായി കേട്ടുകഴിഞ്ഞാൽ ഈ ഒരു മൈഗ്രൈൻ പ്രശ്നം വരാറുണ്ട്.. ഈ ഒരു മൈഗ്രേൻ പ്രശ്നം വന്നു കഴിഞ്ഞാൽ മിക്ക ആളുകൾക്കും എവിടെയെങ്കിലും ഒന്ന് രണ്ട് മണിക്കൂർ ഒന്ന് തനിച്ച് സമാധാനമായി ഇരുന്നാൽ മാത്രമേ അത് ശരിയാകുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….