ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. കൂടുതലും ഈ വെരിക്കോസ് വെയിൻ പ്രശ്നങ്ങള് കാലുകളിൽ ആണ് കൂടുതൽ പേർക്കും കണ്ടുവരുന്നത്.. ഇതിൻറെ ലക്ഷണം എന്നു പറയുന്നത് നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ച വീർത്ത ഇരിക്കുന്നത് കാണാം…
ചിലപ്പോൾ അത് പച്ച നില നിറങ്ങളിലായിട്ട് കാണാം.. ഇതു മാത്രമല്ല ചിലപ്പോൾ ഈ കാലുകളുടെ നിറം തന്നെ മാറിപ്പോയി കറുപ്പ് നിറമായി മാറാൻ മാത്രമല്ല ഈ ഭാഗങ്ങളിൽ ഒക്കെ വ്രണങ്ങൾ വന്ന് അത് ഉണങ്ങാത്ത രീതിയിൽ കൂടുതൽ ബുദ്ധിമുട്ടായി മാറുന്നതും കാണാറുണ്ട്.. ചില ആളുകൾ ഇതിനെ വളരെ ലാഘവത്തോടുകൂടിയാണ് കാണാറുള്ളത് എന്നാൽ മറ്റു ചില ആളുകൾ ഇതിനെ കൂടുതൽ ഭയത്തോടെ കാണുന്നു..
അപ്പോൾ നമുക്ക് അടുത്തതായിട്ട് ഈ ഒരു പ്രശ്നം എന്തുകൊണ്ടാണ് ആളുകളിൽ വരുന്നത് അല്ലെങ്കിൽ എന്താണ് ഇതിനു പിന്നിലുള്ള യഥാർത്ഥ കാരണം എന്നു പറയുന്നത് നമുക്ക് നോക്കാം.. അതുപോലെതന്നെ നമ്മുടെ മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച വീർക്കുമ്പോൾ ആണ് അത് പൈൽസ് ആയിട്ട് മാറുന്നത്.. പൊതുവേ നമ്മുടെ വെയ്ൻസിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുമ്പോൾ ആണ് ഈ ഒരു വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്..
അതുപോലെതന്നെ ഈ ഒരു രോഗം ബാധിക്കുന്നത് കൂടുതലും ഒരുപാട് സമയം നിന്ന് ജോലിചെയ്യുന്ന ആളുകളിലാണ്.. നിന്ന് ജോലി ചെയ്യുന്ന ആളുകൾ എന്നുപറയുമ്പോൾ ഉദാഹരണമായിട്ട് അധ്യാപകർ വരാo അതുപോലെ ട്രാഫിക് പോലീസ് വരാം ബാർബർമാർ വരാം. അതുപോലെതന്നെ ഒരുപാട് സമയം ഓപ്പറേഷൻ ഒക്കെ ചെയ്യുന്ന ഡോക്ടർമാർക്ക് വരാം.. ഇങ്ങനെ ദീർഘനേരം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ രോഗം കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….