ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആരോഗ്യകരമായ ഒരു ലൈഫ് സ്റ്റൈലിൽ രാവിലെ വയറു നിറയെ ഭക്ഷണം ഉച്ചയ്ക്ക് അത്യാവശ്യ ഭക്ഷണം രാത്രി മിനിമം ഭക്ഷണം എന്നുള്ളതാണ് നല്ലത് എന്ന് എല്ലാവർക്കും അറിയാം.. പക്ഷേ ഇന്ന് നമ്മുടെ മലയാളികളുടെ നോർമൽ ആയിട്ടുള്ള ഒരു ഭക്ഷണക്രമം എങ്ങനെയാണ് എന്ന് ചോദിച്ചാൽ തിരക്കേറിയ ജീവിത രീതി ആയതുകൊണ്ട് തന്നെ പലപ്പോഴും സമയമില്ലാത്തതിന്റെ എല്ലാം പേരിൽ രാവിലെ ഭക്ഷണം കഴിക്കാതെ ഇറങ്ങും ചിലപ്പോൾ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തിയാൽ ആയി..
അതുപോലെ ഉച്ചയ്ക്ക് നമ്മൾ രാവിലെ കൊണ്ടുപോകുന്ന ഭക്ഷണം അതല്ലെങ്കിൽ ഹോട്ടലിൽ നിന്ന് കഴിക്കും.. അതുപോലെ രാത്രിയാണ് ജോലിയെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വന്നു റിലാക്സ് ആയി വീട്ടിലെ എല്ലാ ജോലിയും ചെയ്തു വയറുനിറയെ ഭക്ഷണം കഴിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്നത്.. ഇതുതന്നെയാണ് ഇന്ന് എല്ലാ ആളുകളും ശീലിച്ചു വരുന്നത്.. മാത്രമല്ല ഇതുതന്നെയാണ് നമ്മുടെ കുഞ്ഞുങ്ങളെയും ശീലിപ്പിക്കുന്നത്..
ഈയൊരു ഭക്ഷണ രീതി നമ്മൾ മാത്രമല്ല നമ്മുടെ സമൂഹവും ഇതുതന്നെയാണ് ഫോളോ ചെയ്യുന്നത്.. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിലുള്ള പല ഹോട്ടലുകളും വൈകുന്നേരം ഒരു നാലുമണിക്ക് ശേഷം കൂടുതൽ ആക്ടീവായി പ്രവർത്തിക്കും.. രാത്രി വളരെ ലേറ്റ് ആയിട്ട് വയറുനിറയെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്ന ഒരു ശീലം നമുക്ക് എല്ലാവർക്കും ഉണ്ട് അതുകൊണ്ടുതന്നെ ഈയൊരു ഭക്ഷണരീതി നമ്മുടെ ശരീരത്തിൽ വളരെ അപകടകരമാണ്..
ഇതിനു മുൻപുള്ള എൻറെ വീഡിയോകളിൽ രാത്രിയുള്ള ഭക്ഷണങ്ങൾ വളരെ ലൈറ്റ് ആക്കണം എന്നും അതുപോലെതന്നെ രാത്രി ഒരു 7 മണിക്ക് മുൻപ് തന്നെ ഭക്ഷണം കഴിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത് എന്നും വിശദീകരിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….