ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വായയുടെ ഉള്ളിൽ ഉണ്ടാകുന്ന അൾസറുകൾ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. നിങ്ങൾക്കറിയാം വായയുടെ ഉൾവശത്ത് ഒരുപക്ഷേ ലിപ്സിന്റെ ഉൾവശത്ത് ആണെങ്കിൽ അല്ലെങ്കിൽ നാവിൻറെ താഴെയാണെങ്കിലും വായയുടെ ഇരുവശങ്ങളിലാണെങ്കിലും അല്ലെങ്കിൽ മുകൾവശത്ത് ആണെങ്കിലും എല്ലാം അൾസർ വന്നാലുള്ള അവസ്ഥ എന്താ..
നമുക്ക് ഒരുതരത്തിലുള്ള ഭക്ഷണം കഴിക്കാൻ സാധിക്കില്ല.. സംസാരിക്കാൻ കഴിയില്ല അതുപോലെ തന്നെ ഭക്ഷണം ഒന്നും ചാവയ്ക്കാൻ കഴിയില്ല.. ഇതിൻറെ വേദന കാരണം നമുക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല.. ഇത്തരത്തിൽ സാധാരണ ഒരു പ്രോബ്ലം വന്നു കഴിഞ്ഞാൽ ചിലപ്പോൾ ഒരു മൂന്നു ദിവസം കൊണ്ട് മാറിക്കിട്ടും..
ആളുകളിൽ രണ്ടാഴ്ച വരെ എടുക്കും ഇത് മാറി കിട്ടാൻ.. മാത്രമല്ല അത് കഠിനമായ വേദനയും ആയിരിക്കും.. ഒരു ബുദ്ധിമുട്ട് ഇന്ന് കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ള ആളുകളിലും ഒരുപോലെ തന്നെ കണ്ടുവരുന്നുണ്ട്.. വർഷത്തിൽ ഒരു രണ്ട് അല്ലെങ്കിൽ മൂന്ന് തവണ വരുന്ന അൾസർ നമുക്ക് വലിയ സീരിയസ് ആയി എടുക്കേണ്ട കാര്യമില്ല പക്ഷേ തുടർച്ചയായിട്ട് അതായത് വായിക്കകത്ത് ഒരു അൾസർ വന്നിട്ട് അത് വിട്ടു മാറുന്നതിനു മുമ്പ് തന്നെ വീണ്ടും അതേ പ്രശ്നം വരുക എന്നിങ്ങനെ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന അൾസറുകൾ ഒരുപാട് പേരെ അലട്ടുന്ന ആരോഗ്യപ്രശ്നം തന്നെയാണ്..
ചുരുക്കം ആയിട്ടെങ്കിലും ചില ഫാമിലികളിൽ തുടർച്ചയായി ഇത് വരുന്നുണ്ട്.. അതായത് വീട്ടിലെ ഏട്ടനും അനിയനും ഒക്കെ തുടർച്ചയായിട്ട് ഒരു പ്രശ്നം വരുന്നത് കാണാറുണ്ട്.. ഇവർക്ക് വന്നു കഴിഞ്ഞാൽ ഇവരുടെ അടുത്ത ജനറേഷൻസ് അതായത് ഇവരുടെ മക്കൾക്കും ഈ ഒരു പ്രശ്നം വരുന്നത് കാണാറുണ്ട്.. ഇത്തരത്തിൽ ചില ഫാമിലികളിൽ തലമുറകൾ ആയിട്ട് വരുന്നതും കണ്ടിട്ടുണ്ട്.. അപ്പോൾ ഇത്തരം അൾസറുകൾ വരുന്നതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…