ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹാർട്ട് അറ്റാക്ക് എന്നതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. അതായത് ഈ അസുഖം വരുന്നതിനു പിന്നിലെ കാരണങ്ങളും അതുപോലെ വരാതിരിക്കാൻ ആയിട്ട് ജീവിതരീതിയിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. പൊതുവേ ഹാർട്ടറ്റാക്ക് എന്ന് പറഞ്ഞാൽ ആളുകൾക്ക് അത് കേൾക്കുമ്പോൾ തന്നെ ഭയമാണ്..
ഈ രോഗമുണ്ടെങ്കിൽ ഇതിൻറെ ആദ്യ ലക്ഷണമായി കാണുന്നത് ഹൃദയത്തിൽ ഉണ്ടാകുന്ന വേദന തന്നെയാണ്.. പൊതുവേ ഹാർട്ടറ്റാക്ക് ആണ് എന്ന് തിരിച്ചറിയുന്നത് ആദ്യം ഹൃദയത്തിൻറെ അതായത് നമ്മുടെ ഇടതുഭാഗത്തായിട്ട് അധികഠിനമായ വേദന അനുഭവപ്പെടുകയും തുടർന്ന് നമ്മുടെ ഷോൾഡർ വഴി കൈകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.. അതുമാത്രമല്ല ചില ആളുകൾക്ക് അവരുടെ താടി എല്ലിലേക്ക് അല്ലെങ്കിൽ നടുവിലേക്ക് ഒക്കെ ഈ വേദന ബാധിക്കുന്നതായിട്ട് കാണാറുണ്ട്..
എന്നാൽ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാവർക്കും ഇതുപോലെ ചിലപ്പോൾ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പ്രത്യേകിച്ചും ഡയബറ്റീസ് ആയ രോഗികൾക്ക് ഒട്ടും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറില്ല. അപ്പോൾ നമുക്ക് ഹാർട്ടറ്റാക്ക് സാധ്യതകൾ ഉണ്ട് അല്ലെങ്കിൽ ഇല്ലയോ എന്നുള്ളത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. അതായത് നമ്മുടെ ശരീരത്തിലെ നോർമൽ അല്ലാതെ ഏതെങ്കിലും തരത്തിൽ എന്തെങ്കിലും അസ്വസ്ഥതകൾ അല്ലെങ്കിൽ വേദനകൾ കണ്ടാൽ നമ്മൾ തീർച്ചയായിട്ടും അതിനെ നിസ്സാരമായി തള്ളിക്കളയാതെ പരിഗണിക്കുക തന്നെ വേണം..
അസ്വസ്ഥതകൾ എന്തുകൊണ്ട് ഉദ്ദേശിക്കുന്നത് ചിലപ്പോൾ ആളുകൾക്ക് നെഞ്ചിനകത്ത് ഒരു ഭാരമായിരിക്കാം അനുഭവപ്പെടുന്നത്.. അതല്ലെങ്കിൽ വല്ലാത്ത കിതപ്പ് അല്ലെങ്കിൽ ശരീരം മുഴുവൻ വിയർക്കുക അതല്ലെങ്കിൽ വളരെയധികം ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….