ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സ്ത്രീകളെ പുരുഷന്മാരെയും വളരെ കോമൺ ആയിട്ട് അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് രക്തക്കുറവ് എന്നു പറയുന്നത്.. പലപ്പോഴും കൊച്ചു കുട്ടികൾക്ക് പഠിക്കുന്നതൊന്നും ഓർമ്മ നിൽക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ഡോക്ടറെ പോയി കാണുമ്പോൾ ഡോക്ടർ ആദ്യം പരിശോധിക്കുന്നത് ആ കുട്ടിക്ക് രക്തക്കുറവ് ഉണ്ടോ അല്ലെങ്കിൽ വിളർച്ച ഉണ്ടോ ഹീമോഗ്ലോബിൻ രക്തത്തിൽ കുറവാണോ എന്നുള്ളതാണ്..
ഇതു മാത്രമല്ല ഇവരെ ഇടയ്ക്കിടയ്ക്ക് ചില രോഗങ്ങൾ ബാധിക്കുന്നു.. അമിതമായ ക്ഷീണം അനുഭവപ്പെടുന്നു.. ഇത്തരത്തിൽ രോഗങ്ങൾ വന്നാൽ പെട്ടെന്ന് വിട്ടു മാറുന്നില്ല.. രോഗത്തിന്റെ ലക്ഷണങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു.. ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം നിങ്ങൾക്ക് ഉണ്ടെങ്കിലും ഡോക്ടർ ആദ്യം നോക്കുന്നത് രക്തക്കുറവ് നിങ്ങൾക്ക് ഉണ്ടോ എന്നുള്ളതാണ്..
അതുകൊണ്ടുതന്നെ നിങ്ങൾക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ എളുപ്പത്തിൽ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന അഞ്ചു പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായി തന്നെ പറഞ്ഞുതരാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് രക്തക്കുറവ് നമ്മുടെ ഓക്സിജനിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ് തലച്ചോറിൽ ഉണ്ടാകുന്ന വ്യത്യാസം.. അതായത് നിങ്ങൾക്ക് ഓർമ്മക്കുറവ് അനുഭവപ്പെട്ടു എന്ന് വരാം..
അതുപോലെ നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾക്ക് ഒരുപാട് സ്ട്രെയിൻ ചെയ്യുമ്പോൾ തലവേദന വരാം അതുപോലെതന്നെ തല പെരുപ്പ് തുടങ്ങിയവ വരാം.. ഒന്നുകിൽ നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടാം അതല്ലെങ്കിൽ നിങ്ങൾ ഇരുന്ന് ഉറങ്ങി എന്നു വരാം ഇവയെല്ലാം തന്നെ ശരീരത്തിൽ രക്തക്കുറവും ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…