ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഏത് പ്രായത്തിലുള്ളവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞു പോകുന്ന ഒരു അവസ്ഥ.. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രത്യേകിച്ചും 45 വയസ്സ് കഴിഞ്ഞ് ഒരുപാട് ആളുകളിൽ ഇന്ന് ഈ ഒരു പ്രശ്നം വളരെയധികം കണ്ടുവരുന്നുണ്ട്..
പലപ്പോഴും എന്തെങ്കിലും ആവശ്യങ്ങൾക്കായിട്ട് ഡോക്ടറെ കാണാൻ പോകുമ്പോൾ അതായത് വിട്ടുമാറാത്ത നടുവേദന അതല്ലെങ്കിൽ ജോയിൻറ് പെയിൻ തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഡോക്ടറെ കാണാൻ പോകുമ്പോൾ എക്സറേ നോക്കിയിട്ട് നിങ്ങളുടെ ശരീരത്തിന് തേയ്മാനം ഉണ്ട് അല്ലെങ്കിൽ കാൽസ്യ കുറവുണ്ട് എന്ന് കണ്ടെത്തുമ്പോഴാണ് അയ്യോ എനിക്ക് കാൽസ്യത്തിന്റെ കുറവുണ്ടോ എന്ന് പലരും ആലോചിച്ചു തുടങ്ങുന്നത്..
എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നത് എന്നും ശരീരത്തിൽ കാൽസ്യം കുറയാതെ നിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ നമുക്ക് ഏറ്റവും ആവശ്യമുള്ള ഒരു മിനറൽ ആണ് കാൽസ്യം.. ഇത് ഒരു ദിവസം നമുക്ക് 1000 മില്ലിഗ്രാം ആവശ്യമാണ്..
അതുപോലെ പ്രത്യേകിച്ച് ഒരു 8 വയസ്സ് മുതൽ 20 വയസ്സ് വരെയാണ് നമ്മുടെ ശരീരത്തിലുള്ള മസിലുകളുടെയും എല്ലുകളുടെയും പല്ലുകളുടെയും എല്ലാം ഉറപ്പ് വരുന്ന സമയം.. ഈ സമയത്ത് നമുക്ക് ഒരു ദിവസം തന്നെ 1300 mg കാൽസ്യം ആവശ്യമാണ്.. അതുപോലെ സ്ത്രീകൾക്കാണെങ്കില് മാസമുറ കൂടുതലുള്ളതും പ്രഗ്നൻറ് ആയ സ്ത്രീകൾ അതേപോലെ അതുപോലെതന്നെ 50 വയസ്സിനു ശേഷമുള്ള ആൾക്കാരിലും എല്ലാം ഒരു ദിവസം തന്നെ 1200 mg ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….