ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ശരീരത്തിലെ പലതരത്തിലുള്ള വേദനകൾ വരുമ്പോൾ ഉദാഹരണത്തിന് സന്ധികളിൽ ഒക്കെ വേദനകൾ വരുമ്പോൾ പലരും പറയാറുണ്ട് യൂറിക്കാസിഡ് പോയിട്ട് ഒന്ന് പരിശോധിക്കാൻ ഇനി അഥവാ ഇത്തരം ബുദ്ധിമുട്ടുകൾ കാരണം ഡോക്ടറെ പോയി കണ്ടാലും ഡോക്ടർ ആദ്യം പറയുന്നത് യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തിട്ട് വരു എന്നാണ്.. പൊതുവേ ശരീരത്തിൽ ഇത്തരം വേദനകൾ വരുന്നത് യൂറിക് ആസിഡ് ലെവൽ ശരീരത്തിൽ വർദ്ധിക്കുന്നതുകൊണ്ടാണ്.. ഇന്ന് പൊതുവേ ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുക എന്നുള്ളത്..
യൂറിക്കാസിഡ് ലെവൽ കൂടിയിട്ട് ശരീരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അതിന്റെ ഭാഗമായിട്ട് ഉണ്ടാകാറുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് യൂറിക്കാസിഡിനെ കുറിച്ച് തന്നെയാണ്.. ആദ്യം തന്നെ നമുക്ക് എന്താണ് യൂറിക്കാസിഡ് എന്നുള്ളത് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ കോശങ്ങളിലും അതുപോലെ നമ്മുടെ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പ്രോട്ടീൻസ് വിഘടിച്ച് ഉണ്ടാകുന്ന ഒരു ഘടകമാണ് പ്യൂറിൻ എന്ന് പറയുന്നത്..
ഈ ഉണ്ടാകുന്ന പ്യൂറിൻ ഒരുപാട് രാസപ്രവർത്തനങ്ങൾക്ക് വിധേയമായിട്ടാണ് അവസാനം യൂറിക് ആസിഡ് ഉണ്ടാകുന്നത്.. എന്നാൽ ഈ യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ ആവശ്യമായി വേണ്ട ഒരു സാധനം തന്നെയാണ്.. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് കാര്യം എന്തും അമിതമായാൽ അത് നമുക്ക് കൂടുതൽ ദോഷം ചെയ്യുക തന്നെ ചെയ്യും അതുപോലെതന്നെ യൂറിക്കാസിഡ് ലെവൽ ഒരു പരിധിയിൽ കൂടുതൽ അയാൾ അത് നമ്മുടെ ശരീരത്തിന് പലവിധ കോംപ്ലിക്കേഷൻസും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു..
പൊതുവേ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടിക്കഴിഞ്ഞാൽ അത് നമ്മുടെ കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്.. എന്നാൽ നമ്മുടെ കിഡ്നിയിൽ വല്ല തകരാറുകളും സംഭവിക്കുമ്പോൾ ഈ യൂറിക് ആസിഡ് അവിടെ തന്നെ അടിഞ്ഞു കൂടും അത് പുറന്തള്ളപ്പെടുകയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…