ശരീരത്തിൽ രോഗപ്രതിരോധശേഷി കുറഞ്ഞാൽ ഒരുപാട് അസുഖങ്ങൾ ബാധിക്കാറുണ്ട് പക്ഷേ രോഗപ്രതിരോധശേഷി കൂടി കഴിഞ്ഞാലോ? എന്താണ് സംഭവിക്കുക വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ഇപ്പോൾ ക്ലൈമറ്റുകൾ മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടുതന്നെ പലർക്കും അതുമൂലം ജലദോഷം അല്ലെങ്കിൽ പനി കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളൊക്കെ വരാറുണ്ട്.. എന്നാൽ ചില ആളുകൾക്കൊക്കെ ഇത്തരത്തിൽ പനി ജലദോഷം ഒക്കെ വന്നാലും അതെല്ലാം മാറിയാലും ഈ കഫക്കെട്ട് മാറാതെ നിൽക്കുന്നത് കാണാറുണ്ട്..

അതുമാത്രമല്ല കൂടുതലും തൊണ്ട വളരെ ഡ്രൈ ആവുക വേദന തുടങ്ങിയ ബുദ്ധിമുട്ടുകളും കാണാറുണ്ട്.. ഇതു മാത്രമല്ല ഇൻഫെക്ഷൻ പോലുള്ള ബുദ്ധിമുട്ടുകളും കാണാറുണ്ട്.. ഇത് കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണ്.. കൊറോണ സമയങ്ങളിൽ ഒക്കെ കുട്ടികൾ അധികവും പുറംലോകവുമായി ബന്ധമില്ലാതെ വീട്ടിൽ തന്നെ ഇരുന്നതുകൊണ്ട് തന്നെ ഇപ്പോൾ സ്കൂളിലേക്ക് ഒക്കെ പോകുമ്പോൾ മറ്റു കുട്ടികളിൽ നിന്നും എന്തെങ്കിലുമൊക്കെ ഇൻഫെക്ഷൻ കുട്ടികളിൽ പെട്ടെന്ന് തന്നെ വരുന്നതായി കാണാറുണ്ട്.. ഇതുപോലെ മറ്റൊരു കാരണമായി പറയുന്നത് നമ്മുടെ ഇമ്മ്യൂൺ റിയാക്ഷൻ ആണ്..

ഇമ്മ്യൂൺ റിയാക്ഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ രോഗപ്രതിരോധശേഷികളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ തന്നെയാണ്.. പലപ്പോഴും ഇടയ്ക്കിടയ്ക്ക് അസുഖങ്ങൾ വരുന്ന ആളുകളെ നമ്മുടെ പൊതുവേ പറയാറുള്ളത് അവർക്ക് രോഗപ്രതിരോധശേഷി വളരെ കുറവാണ് എന്നതാണ്.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ രോഗപ്രതിരോധശേഷി കുറയുന്നത് മാത്രമല്ല പ്രശ്നം ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂടുന്നതും നമുക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്..

രോഗപ്രതിരോധശേഷി ശരീരത്തിൽ കുറയുമ്പോൾ പല ബാക്ടീരിയ അല്ലെങ്കിൽ ഇൻഫെക്ഷൻസൊക്കെ നമ്മളെ പെട്ടെന്ന് ബാധിക്കും.. ഇതുപോലെ തന്നെ രോഗപ്രതിരോധശേഷി കൂടിക്കഴിഞ്ഞാൽ എന്തെങ്കിലും ചെറിയ ഒരു പൊടിയൊക്കെ ശരീരത്തിൽ വന്നാൽ തന്നെ ശരീരം ഒരുപാട് അതിനെതിരെ റിയാക്ട് ചെയ്യുന്നതും കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/edDz0WuFTxs