ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മള് മറ്റെന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ട് ലാബിൽ പോയിട്ട് ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും നമ്മൾ തിരിച്ചറിയുന്നത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കൂടുതലാണ് എന്നുള്ളത്.. പലപ്പോഴും ഇത്തരത്തിൽ ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുതലാണ് എന്നറിയുമ്പോൾ ആളുകൾ എന്നോട് വന്ന് ചോദിക്കാറുണ്ട് ഡോക്ടറെ ഞാൻ മരുന്ന് കഴിച്ച് തുടങ്ങണോ എന്റെ കൊളസ്ട്രോൾ വളരെ കൂടുതലാണ് എന്നൊക്കെ പറയാറുണ്ട്..
അപ്പോൾ ഈ കൊളസ്ട്രോളിന് നമ്മൾ എപ്പോഴാണ് മരുന്നുകൾ കഴിക്കേണ്ടത്.. അതുപോലെ നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് എങ്ങനെ നമുക്ക് ഇത് കുറച്ച് എടുക്കാൻ സാധിക്കും.. അതിനായിട്ട് ജീവിതരീതിയിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. തുടങ്ങിയവയെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..
ആദ്യം തന്നെ എനിക്ക് നിങ്ങളോട് പറയാനുള്ള ഒരു കാര്യം ഇങ്ങനെ കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ ഇത്രത്തോളം ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല.. നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിട്ടും പ്രൊഡക്ഷൻ ചെയ്യുന്ന ഒരു വസ്തുവാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. നമ്മുടെ കരളത് ഉത്പാദിപ്പിക്കുന്നുണ്ട്.. കാരണം ഈ പറയുന്ന കൊളസ്ട്രോൾ ആണ് നമ്മുടെ പല കോശങ്ങളുടെയും പ്രധാനപ്പെട്ട കണ്ടന്റ് ആയിട്ടുള്ളത് .
അതുപോലെതന്നെ പല ഹോർമോണുകളുടെയും പ്രവർത്തനം അതുപോലെ പല വൈറ്റമിൻ പ്രവർത്തനങ്ങൾക്ക് ഈ പറയുന്ന കൊളസ്ട്രോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകം തന്നെയാണ്.. ഈ കൊളസ്ട്രോൾ എന്നു പറയുന്നത് നമ്മുടെ കോശങ്ങളിൽ കാണപ്പെടുന്നതാണ്.. അതുപോലെതന്നെ നമ്മുടെ ഹോർമോണുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ഇത് വളരെ അത്യാവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…