ഈ അമ്മച്ചിക്ക് ഇത് എന്തിൻറെ കേടാണ്.. അവളെ പിരി കയറ്റുന്നതല്ലേ നിങ്ങൾക്ക് പണി.. ഞാൻ കണ്ണുപൊട്ടൻ ഒന്നും അല്ല ഞാൻ എല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട്.. ഞാനെന്തു ചെയ്തിട്ടാണ് സേവി നീ ഇങ്ങനെ വിളിച്ചു പോകുന്നത്.. എല്ലാ വചനം ഒരിക്കലും പറയരുത് എന്നെ പോലെയല്ല.. നാലുകൊല്ലം മുൻപ് നിങ്ങളെ എല്ലാരെയും നിന്നെ ഏൽപ്പിച്ച് കുടുംബ കല്ലറയിൽ പോയി കാലും നീട്ടി കിടക്കുന്ന നിൻറെ അപ്പൻ തോമസിനെ സ്വഭാവമാണ് നിനക്കും നിൻറെ പെങ്ങൾക്കും..
പോയി അങ്ങേരോട് ചോദിക്ക്.. അടുക്കളയിൽ അമ്മച്ചിയും ചേട്ടനും കൂടി നടത്തുന്ന യുദ്ധം എന്നെ ചൊല്ലി ആണ് എന്നുള്ളത് എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല.. പഠിക്കാനിരിക്കുന്ന ഞാൻ അങ്ങോട്ടേക്ക് കാതോർത്ത് ഇരിക്കുന്നത്.. ചേച്ചിക്ക് കൊടുത്ത കണക്ക് കണക്ക് പോലെ ഇത്തിരി പൊന്നും പൊടിയും തന്നെ എന്നെ അങ്ങ് കെട്ടിച്ചു വിടാമെന്ന് ഉള്ള പ്ലാൻ ഒരിക്കലും നടക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിന്റെ ദേഷ്യത്തിലാണ് ചേട്ടായി.. ഗ്രേസ് ചേച്ചിയെ കല്യാണം കഴിപ്പിച്ച് അയച്ചിട്ട് ഇപ്പോൾ വർഷം അഞ്ചു കഴിഞ്ഞു..
അപ്പൻ ഉള്ളപ്പോൾ ആയിരുന്നു അവളുടെ കല്യാണം.. എന്നെയും കൂടി വേഗം കെട്ടിച്ച് വിട്ടാൽ സേവിച്ചം സ്നേഹിക്കുന്ന പെണ്ണിനെ കെട്ടി സമാധാനത്തോടെ ജീവിക്കാം എന്ന് പറഞ്ഞ് എന്റെ ബിഎഡ് ഇതുവരെ തീർന്നിട്ടില്ല അതിനുമുമ്പ് ലോകത്തുള്ള സകല ആളുകളെയും അറിയിച്ചത് കൊണ്ട് തന്നെ വീട്ടിൽ ഇപ്പോൾ സകല ആലോചനക്കാരുടെയും ബഹളമാണ് നടക്കുന്നത്.. എൻറെ അപ്പൻ പോലീസ് സർവീസിൽ ഇരിക്കുന്നതിൽ തന്നെ മരണപ്പെട്ടത് കൊണ്ട് ആ ജോലി എൻറെ ഏട്ടന് തന്നെ കിട്ടി..
പിന്നെ എന്തുകൊണ്ടാണ് എനിക്ക് തരാൻ ഇത്രയും വിഷമം.. പറയാനാണെങ്കിൽ ആവശ്യത്തിലും അധികം ധാരാളം കുടുംബസ്വത്തുകൾ ഉണ്ട്.. വരുന്ന ആളുകൾ എല്ലാം സ്ത്രീധനമായി ചോദിച്ചാലും ഇല്ലെങ്കിലും എനിക്ക് എത്ര വേണം എന്നുള്ളത് ഞാൻ തന്നെ പറഞ്ഞതാണ് ഇപ്പോൾ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം.. ഞാൻ അങ്ങനെ എനിക്ക് ഇത്രയും വേണമെന്ന് ചോദിച്ചതിൽ എനിക്ക് ഒരു തെറ്റും ഇപ്പോൾ തോന്നുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…