ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ് . ഇന്ന് ഒരുപാട് ആളുകളിൽ ഹൃദ്രോഗങ്ങളും അതിൻറെ രോഗസാധ്യതകളും കൂടുതലായി കണ്ടുവരുന്നു അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കുന്നത് ഹൃദ്രോഗങ്ങളെ കുറിച്ചാണ്.. ഹൃദ്രോഗസാധ്യതകൾ നമുക്ക് ഒരിക്കലും വരാതിരിക്കാൻ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം..
ഈയൊരു രോഗം പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കുട്ടികളിലും ഒക്കെ ധാരാളം കണ്ടുവരുന്നു.. മുൻപൊക്കെ ഹാർട്ട് അറ്റാക്ക് പോലെയുള്ള ബുദ്ധിമുട്ടുകൾ വയസ്സായ ആളുകൾ കണ്ടുവരുന്ന ഒരു അസുഖമായിരുന്നു എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല ചെറുപ്പക്കാരായ ആളുകൾ പോലും ഒരു ഹാർട്ട് അറ്റാക്ക് മൂലം മരണമടയുന്ന വാർത്തകളാണ് നമ്മൾ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവിതത്തിൽ ഡയറ്റിന് വലിയ പ്രാധാന്യം തന്നെയുണ്ട്..
എത്ര തിരക്കേറിയ ജീവിതമാണെങ്കിലും ഭക്ഷണകാര്യങ്ങളിൽ ഒരു ക്രമീകരണം അല്ലെങ്കിൽ ഒരു നിയന്ത്രണം അനിവാര്യം തന്നെയാണ്.. ബാലൻസ് ഡയറ്റ് ആയിരിക്കണം എടുക്കേണ്ടത്.. ഈ ഡയറ്റിൽ നമ്മൾ വേണ്ടത്ര പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് അതുപോലെ ഫാറ്റ് എല്ലാവിധ വൈറ്റമിൻസും അത്യാവശ്യമായ മിനറൽസും ഒക്കെ അടങ്ങിയിരിക്കണം..
അതുപോലെ തന്നെ എത്ര ഇഷ്ടമാണെങ്കിൽ പോലും ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ കൊഴുപ്പ് അടങ്ങിയവ ആണെങ്കിലും അത് തീർച്ചയായിട്ടും ഒഴിവാക്കുക തന്നെ ചെയ്യണം.. പ്രത്യേകിച്ചും 30 അല്ലെങ്കിൽ 35 വയസ്സ് കഴിയുമ്പോൾ നമ്മുടെ ഭക്ഷണരീതിയിൽ കാര്യമായ ഒരു മാറ്റവും നിയന്ത്രണവും കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ശ്രദ്ധിക്കുന്നത് വഴി ഹാർട്ട് സംബന്ധമായ രോഗങ്ങൾ വരുന്നത് നമുക്ക് തടയാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…