ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നാരങ്ങയുടെ തോൽ ചെറുതായി അരിഞ്ഞതും ഒരു കഷണം ഇഞ്ചി ചതച്ച് ചാറ് എടുത്തത് അതിൻറെ കൂടെ ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട് അത് പാത്രത്തിൽ ഇട്ടു വച്ച് തിളപ്പിച്ച് കഴിഞ്ഞാൽ അത് ദിവസവും രാവിലെ വെറും വയറ്റിൽ പതിവായി കുടിച്ചു കഴിഞ്ഞാൽ നമ്മുടെ ഹൃദയത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ മാറും എന്നാണ് സോഷ്യൽ മീഡിയകളിൽ ഇന്ന് പ്രചരിച്ചുകൊണ്ടിരിക്കുന്നു ഒറ്റമൂലി..
നമ്മുടെ ഫേസ്ബുക്കിലും അതുപോലെതന്നെ വാട്സ്ആപ്പ് കളിലും എല്ലാം ഇത്തരത്തിലുള്ള ഒരുപാട് ഒറ്റമൂലികൾ വരാറുണ്ട്.. പല ആളുകളും ഇത്തരത്തിലുള്ള വീഡിയോസ് ഒക്കെ കണ്ട് അതിനുള്ള കാര്യങ്ങൾ എനിക്ക് കൂടി ഷെയർ ചെയ്തിട്ട് ഇത് ശരിയാണോ എന്ന് ചോദിക്കാറുണ്ട്.. പലപ്പോഴും അതിനു പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് അറിയാത്തതുകൊണ്ട് തന്നെ ഞാൻ അറിയില്ല എന്ന് തന്നെയാണ് ഉത്തരം നൽകാറുള്ളത്..
എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ എനിക്ക് ഒരു മൂന്നു നാല് ഫോൺ കോളുകൾ വന്നിരുന്നു.. അതിനെക്കുറിച്ച് പറയാൻ കാരണം ഇവർ എല്ലാവരും പറഞ്ഞത് ഒരു കമ്പ്ലൈന്റ് തന്നെയാണ്.. അവർ പറഞ്ഞ പ്രശ്നം ഡോക്ടറെ വയറിന്റെ അകത്ത് വല്ലാത്ത വേദന അതുപോലെ തന്നെ ഓക്കാനും വരുന്നുണ്ട് എന്താണ് വയറിനുള്ള പ്രശ്നം എനിക്ക് അസിഡിറ്റിയാണോ.. ഞാനിവരോട് ഇവരുടെ ബാഗ്രൗണ്ടിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇവർ എല്ലാവരും തന്നെ ഹൃദയത്തിൻറെ ബ്ലോക്ക് അരിച്ച് കളയാൻ ഉള്ള ഇഞ്ചിയും നാരങ്ങയും കൂടിയുള്ള കോമ്പിനേഷൻ ചേർത്ത് വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്..
ഈയൊരു കോമ്പിനേഷൻ കഴിക്കുന്നവരിൽ വയറുവേദന വരുമോ എന്ന് അറിയാൻ വേണ്ടി ഞാൻ ഇതിന് പുറകെ കുറച്ചു യാത്രകൾ ചെയ്തു നോക്കി.. യഥാർത്ഥത്തിൽ ഒരു എട്ടുമാസങ്ങൾക്കു മുൻപ് ഒരു തമിഴ് യൂട്യൂബ് ചാനലിൽ വന്ന ഒരു കാര്യം ഈ പറയുന്ന നാരങ്ങയും ഇഞ്ചിയും ചേർത്ത വെള്ളം ഏഴ് ദിവസം തുടർച്ചയായി കുടിച്ചാൽ ഹൃദയത്തിന് ബ്ലോക്കുകൾ അലിഞ്ഞുപോകും എന്നുള്ളതായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…