കരിഞ്ചീരകം നിസ്സാരക്കാരനല്ല നിങ്ങൾ അറിയാതെ പോയ കാര്യങ്ങൾ

ഇന്ത്യയിലെ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാട് ആയി വളരുന്ന കരിംജീരക ചെടിയിൽ നിന്നാണ് സർവരോഗസംഹാരി ആയി വ്യത്യസ്ത നാടുകളിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോന്നിരുന്ന കരിഞ്ചീരകം മണികൾ ലഭിക്കുന്നത്. അരമീറ്റർ ഉയരത്തിൽ വളരുന്ന കരിഞ്ചീരക ചെടിയുടെ പുഷ്പങ്ങൾക്ക് നീലനിറമാണ്. തുർക്കിയും ഇറ്റലിയും ആണ് ഈ ചെടിയുടെ ജന്മദേശങ്ങൾ. പ്രാചീനകാല ഭിഷഗ്വരന്മാർ അത് ഏഷ്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യൻ ഭൂഖണ്ഡത്തിൽ നട്ടു വളർത്തുകയും ചെയ്തു.

ത്രികോണാകൃതിയിൽ ഉള്ളതും കടും കറുപ്പ് നിറം ഉള്ളതുമായ ഇതിൻറെ വിത്തുകൾക്ക് തീഷ്ണ ഗന്ധമാണുള്ളത്. ഇതിൽ ഗണ്യമായ അളവിൽ ഇതിൻറെ എണ്ണ അടങ്ങിയിരിക്കുന്നു. മരണം ഒഴികെ എന്തും തടയാൻ കഴിവുള്ള ഔഷധം എന്നാണ് കരിംജീരക ത്തെക്കുറിച്ച് പറയപ്പെടുന്നത്. മുസ്ലിം മത ഗ്രന്ഥങ്ങളിൽ ഒരുപാട് തവണ പ്രതിപാദിച്ചിട്ടുള്ളതാണ് കരിംജീരകം. ആഹാരപദാർത്ഥങ്ങളിൽ ഒരു മസാല ആയും ഇത് ഉപയോഗിച്ചുവരുന്നു.

കരിംജീരകം കഴിക്കുന്നതുകൊണ്ട് പലവിധത്തിലുള്ള ഗുണങ്ങൾ ആണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. കരിംജീരകം മുഴുവനായും ഭക്ഷണത്തിലോ വറുത്തോ എണ്ണ ആക്കിയോ നമുക്ക് ഉപയോഗിക്കാം. ഇനി കരിഞ്ചീരകം നമ്മുടെ ജീവിതശൈലിയിൽ ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞു തരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.