ഒരു സ്പൂൺ വെള്ളത്തിൽ കുതിർത്തു ഉലുവ വെറും വയറ്റിൽ ഉറങ്ങുന്നതിനു മുൻപ് കഴിച്ചാൽ

ആരോഗ്യത്തിന് രാവിലെയുള്ള ശീലങ്ങൾ ഏറെ പ്രാധാന്യമാണ്. അതിരാവിലെ ഉണരുക, വ്യായാമം, ആരോഗ്യകരമായ പ്രാതൽ എന്നിവയെല്ലാം ഒരാളുടെ ജീവിതത്തിൽ ആയുസ്സ് എത്തുവോളം മാറ്റങ്ങൾ ഏറെ വരുത്തുവാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. എന്നാൽ അതിരാവിലെ ഒരു സ്പൂൺ ഉലുവ കുതിർത്ത് കഴിച്ചാലോ. ഇതിനു മുൻപ് പാനീയങ്ങൾ കുടിക്കുന്നത് കൊണ്ട് ദോഷമില്ല. ആരോഗ്യഗുണങ്ങൾ സമ്പുഷ്ടമായ ഒന്നാണ് ഉലുവ.

വലുപ്പത്തിൽ ഇത്തിരി ആണെങ്കിലും ഇതിന് ശരീരത്തിന് നൽകാൻ കഴിയുന്ന ഗുണങ്ങൾ ഏറെയാണ്. ഫോളിക് ആസിഡ്, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ നല്ലൊരു ഉറവിടമാണ് ഉലുവ. ഇതിനുപുറമെ പ്രോട്ടീൻ, നാരുകൾ, അയൺ, നിയാസിൻ, പൊട്ടാസ്യം എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്.

രാവിലെ ഒരു സ്പൂൺ വെറും വയറ്റിൽ കുതിർത്ത് ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് തീർച്ചയായും നിങ്ങൾ അറിയണം. വയറിന്റെ ആരോഗ്യത്തിന് ചേർന്ന നല്ലൊരു വഴിയാണ് വെറും വയറ്റിൽ കുതിർത്ത ഉലുവ കഴിക്കുന്നത്. ഇതിന്റെ നാരുകൾ ദഹനത്തെ സഹായിക്കും.

വയറ്റിൽ ഉണ്ടാകാനിടയുള്ള ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് വെറും വയറ്റിൽ ഉലുവ കഴിക്കുന്നത്. ഇതിലെ ഫൈബറുകൾ ആണ് ഈ ഗുണം നൽകുന്നത്. രാവിലെ വെറും വയറ്റിൽ ഇത് കഴിച്ച് ഒരു ഗ്ലാസ് ചൂട് വെള്ളവും കൂടി കുടിച്ചാൽ നല്ല ശോധന ഉണ്ടാകും. അതുപോലെതന്നെ ശരീരത്തിലെ കൊളസ്ട്രോൾ തോത് കുറയ്ക്കാൻ സഹായകമായ ഒന്നാണ് ഉലുവ.