ഈന്തപ്പഴം നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കും വീഡിയോ ആണ്

ഭക്ഷണക്രമത്തിലെ നിയന്ത്രണമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പ്രധാനമായും വേണ്ടത് എന്നതിൽ തർക്കമില്ല. കാരണം അത്രയേറെ ആരോഗ്യപ്രശ്നങ്ങളാണ് കൊളസ്ട്രോൾ മുഖേന ഉണ്ടാവുന്നത് എന്നത് തന്നെയാണ് കാര്യം. ദിവസംതോറും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വ്യായാമത്തിന് അഭാവവും ഭക്ഷണകാര്യത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളുമാണ് പലപ്പോഴും കൊളസ്ട്രോൾ എന്ന ആരോഗ്യ പ്രതിസന്ധിയിലേക്ക് നമ്മളെ എത്തിക്കുന്നത്.

ജീവിതശൈലിയും ഭക്ഷണശൈലിയും മാറ്റിയാൽ തന്നെ പല രോഗങ്ങളും നമുക്ക് ഇല്ലാതാക്കാം. ഭക്ഷണക്രമത്തിലെ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. ഹൃദയാഘാതം പോലെയുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നതിൽ കൊളസ്ട്രോളിന്റെ പങ്ക് ഒട്ടും ചെറുതല്ല. അതുകൊണ്ടുതന്നെ എന്തൊക്കെ മാറ്റങ്ങളാണ് കൊളസ്ട്രോളിന് ഇല്ലാതാക്കാൻ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഈന്തപ്പഴം കഴിക്കാം.

കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെ സംഗമ കേന്ദ്രമാണ് ഈന്തപ്പഴം. ഇത് കൊളസ്ട്രോൾ കുറയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഈന്തപ്പഴം കഴിക്കണം. ഇത് ഹൃദയത്തെയും സംരക്ഷിക്കുന്നു.

ബദാം, ബദാം കൊഴുപ്പ് ബദാമിൽ ഉണ്ടെങ്കിലും ഒരിക്കലും അപകടകരമായ കൊഴുപ്പ് ഇതിൽ ഇല്ല എന്നുതന്നെ പറയാം ഇത് കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാക്കുവാനും സഹായിക്കുന്നു. സ്നാക്സ് എന്ന ഗണത്തിൽ ബദാം ഉൾപ്പെടുത്താവുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു ശീലം നിർബന്ധമായും നമുക്ക് തുടങ്ങി വയ്ക്കാം.