ഇങ്ങനെ ഒരാഴ്ച ചെയ്താൽ ഭാഗ്യവും ധനവും ആണ് ഫലം

ഭാഗ്യനിർഭാഗ്യങ്ങളാൽ മാറിമാറി വരുന്ന ഒന്നാണ് ജീവിതം എന്ന് പറഞ്ഞാൽ തെറ്റില്ല. ഭാഗ്യാന്വേഷികൾ ആണ് നാമെല്ലാവരും. ഭാഗ്യവും, ധനവും, ഐശ്വര്യവും എല്ലാം തേടുന്നവർ. ഭാഗ്യം വരാൻ ഐശ്വര്യവും സമ്പത്തും വരാൻ പല വഴികളും തേടുന്നവർ ഉണ്ട്. ഇതിനായി ശാസ്ത്രവും ജ്യോതിഷവും എല്ലാം പല കാര്യങ്ങളും വിവരിക്കുന്നു. ഇത് വിശ്വാസമോ സത്യമോ ആകട്ടെ ഇത്തരം കാര്യങ്ങളും ഇതിൽ വിശ്വസിച്ചേ കർമ്മങ്ങൾ ചെയ്യുന്നവരും ധാരാളമുണ്ട്.

ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ ഓരോ ദിവസവും ഓരോരോ കാര്യങ്ങൾ ചെയ്യുന്നത് ഭാഗ്യ ദായകം ആകുമെന്ന് പൊതുവേ വിശ്വാസമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഭഗവാൻ ശിവനാണ് തിങ്കളിന്റെ അധിപൻ. ശിവന്റെ അനുഗ്രഹം തേടുന്നതാണ് നല്ലത്. തിങ്കളാഴ്ച ശുഭകാര്യങ്ങൾ ചെയ്യാൻ വളരെ നല്ലതാണ്. ഓവൽ ഷേപ്പ് ഉള്ള കണ്ണാടി മുൻ വാതിലിനു സമീപം വയ്ക്കുന്നത് നല്ലതാകും.

ഇതിൽ നോക്കി ഇറങ്ങിയാൽ കീർത്തിയും ഭാഗ്യവും ധനവും എല്ലാം ഫലമായി പറയുന്നു. തിങ്കളാഴ്ചകളിൽ തേനും വെള്ളരിക്കയും ഉപയോഗിക്കുന്നത് നല്ല ഫലം നൽകും. വെള്ള നിറമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ ഭാഗ്യം നിറഞ്ഞതാകും. തിങ്കളാഴ്ച ഒരിക്കലും കറുപ്പു വസ്ത്രം ധരിക്കരുത്. ചൊവ്വാഴ്ച യുടെ അധിപൻ സുബ്രഹ്മണ്യനാണ്. കന്നുകാലിവളർത്തൽ എന്നിങ്ങനെയുള്ള ജോലികൾ ഈ ദിവസം തുടങ്ങുന്നത് നല്ലതാണ്. ചൊവ്വാഴ്ച ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മല്ലിയിലയും പുതിനയിലയും കടിച്ചതിന് ശേഷം ഇറങ്ങുക.

തടസ്സങ്ങൾ നീക്കാൻ വഴുതനങ്ങയും ഉരുളക്കിഴങ്ങും വളരെ നല്ലതാണ്. ഇതുപോലെ ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപായി ഹനുമാൻ ചാലിസ ജപിക്കുന്നതും വളരെ നല്ലതാണ്. ചുവപ്പുനിറമുള്ള വസ്ത്രങ്ങളോ റൂബി കോറിൽ പോലെയുള്ള ആഭരണങ്ങളും വേണം ചൊവ്വാഴ്ച ധരിക്കുവാൻ. വഴുതനങ്ങയും ഉരുളക്കിഴങ്ങും കഴിക്കുന്നതും മല്ലിയിലയും പുതിനയിലയും കഴിക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.