ഒരല്ലി വെളുത്തുള്ളി തേനിൽ ചേർത്ത് ഏഴുദിവസം കഴിച്ചാൽ

ഒരു ദിവസത്തെ ആരോഗ്യ സംരക്ഷണം തുടങ്ങേണ്ടത് രാവിലെ വെറുംവയറ്റിൽ ആണെന്ന് തന്നെ പറയാം. ഇതിനായി പലരും ചെയ്യുന്ന പല കാര്യങ്ങളും ഉണ്ട്. വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുക. വെറുംവയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുക. കറ്റാർവാഴ ജ്യൂസ് നെല്ലിക്ക ജ്യൂസ് എല്ലാം കുടിക്കുക. ഇങ്ങനെ പോകുന്നു ഇത് എന്നാൽ വെറുംവയറ്റിൽ ഒരു അല്ലി വെളുത്തുള്ളി ചതച്ച തേനിൽ കലർത്തി കഴിച്ചുനോക്കൂ.

പച്ച വെളുത്തുള്ളി ആണ് ഇതിനെ കൂടുതൽ നല്ലത്. പച്ച കഴിക്കാൻ മടി എങ്കിൽ ചുട്ടത് തേനിൽ കലർത്തി കഴിക്കാം. വെളുത്തുള്ളിക്ക് ആരോഗ്യവശങ്ങൾ ഏറെയുണ്ട്. അലിസിൻ എന്ന ഘടകത്തിൽ സമ്പുഷ്ടമാണ് ഇത്. ഇതാണ് വെളുത്തുള്ളിക്ക് ആന്റി ഓക്സിഡ് ഗുണങ്ങൾ നൽകുന്നതും രോഗപ്രതിരോധശേഷി നൽകുന്നതും. വെളുത്തുള്ളിയും തേനും ചേർത്ത് കഴിക്കുമ്പോൾ ആരോഗ്യഗുണങ്ങൾ ഇരിക്കുകയാണ് ചെയ്യുന്നത്.

ഇത് വെറും വയറ്റിൽ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ വശങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നൽകാനുള്ള നല്ലൊരു വഴിയാണ് ഇത്. കോൾഡ്, ചുമ, അലർജി തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയും തേനും.

ഇത് രക്തധമനികളിൽ അടിഞ്ഞു കൂടാൻ ഇടയുള്ള തടസ്സങ്ങൾ നീക്കും. ഇത് രക്തപ്രവാഹം വർധിപ്പിച്ച് ഹൃദയത്തിലെ രക്തം പമ്പ് ചെയ്യാനുള്ള ശക്തി കൂട്ടുന്നു. അറ്റാക്ക് പോലെയുള്ള പ്രശ്നങ്ങൾ അകറ്റി നിർത്താനും സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും വെളുത്തുള്ളിയും തേനും ഏറെ നല്ലതാണ്.