തടി കുറയ്ക്കുവാൻ നെല്ലിക്ക പാനിയും അത്ഭുത ഗുണം

തടി കുറയ്ക്കാൻ എളുപ്പവഴികൾ ഇല്ല. നല്ല ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ വേണം. തടികുറയ്ക്കും വയറു കുറയ്ക്കുമെന്ന് എല്ലാം അവകാശവാദമുന്നയിച്ച് പല മരുന്നുകളും വിപണിയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ ഇവ ഗുണം നൽകുമോ എന്ന കാര്യം സംശയമാണ്. നൽകിയാൽ തന്നെ പാർശ്വഫലങ്ങൾ ഉറപ്പിക്കുകയും ചെയ്യാം. തടി കുറയ്ക്കാനും വയർ കുറയ്ക്കാനും എല്ലാം വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന വിദ്യകൾ ധാരാളമുണ്ട്.

ഇത് പാർശ്വഫലങ്ങൾ നൽകില്ലെന്ന് ഉറപ്പിക്കാം. നെല്ലിക്ക കൊണ്ട് ഒരു പ്രത്യേക ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നതും തടിയും വയറും കുറയ്ക്കാൻ മാത്രമല്ല ശരീരത്തിന് നിറം വെക്കാനും സഹായിക്കുന്ന ഒന്നാണ്. എങ്ങനെയാണ് ഈ നെല്ലിക്ക ജ്യൂസ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. നെല്ലിക്കയിലെ വൈറ്റമിൻ സി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാൻ സഹായിക്കുന്നു.

ഇത് ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. ധാരാളം നാരുകളടങ്ങിയ ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറാനും ഇത് ഏറെ നല്ലതാണ്. ഇതെല്ലാം തടി കുറയ്ക്കാൻ നമ്മളെ വളരെയധികം സഹായിക്കും. നെല്ലിക്ക യോടൊപ്പം മഞ്ഞളും ഇതിൽ ചേർക്കാം.

മഞ്ഞളും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നു കൂടിയാണ്. ഇതിലെ കുർക്കുമിൻ എന്ന ഘടകം ആണ് ഈ ഗുണം നൽകുന്നത്. ശരീരത്തിലെ ചൂട് വർദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു നീക്കം ചെയ്യാൻ ഇത് ഏറെ നല്ലതാണ്. നാലോ അഞ്ചോ നെല്ലിക്ക ആണ് ഇത് ഉണ്ടാക്കാനായി വേണ്ടത്. ഇത് ചെറുതായി അരിയുക. കുരു കളയണം. ഇത് മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക.