പണം വീട്ടിലേക്ക് ഒഴുകി വരാൻ ഉപ്പു കൊണ്ട് ഒരു പണി വീഡിയോ

നാം മിക്കവാറും പേരും വിശ്വാസങ്ങൾക്ക് പുറകെ പോകുന്നവരാണ്. അന്ധവിശ്വാസം എന്നു മുദ്ര കുത്തിയാലും ചിലപ്പോഴെങ്കിലും ജീവിതത്തിൽ ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോകാത്തവർ ചുരുങ്ങും. നമ്മുടെ ജീവിതത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണം ഒരുപക്ഷേ വാസ്തുദോഷം ആകാം. ഇല്ലെങ്കിൽ ഇതുപോലുള്ള മറ്റു ചില കാര്യങ്ങൾ ആകാം.

ഇതുപോലെ എത്ര സമ്പാദിച്ചാലും ധനനഷ്ടം, ചോർന്നു പോകുക, ഉദ്ദേശിച്ച രീതിയിൽ ധനം നേടാൻ കഴിയാതിരിക്കുക തുടങ്ങിയ പല പ്രശ്നങ്ങൾക്കും അടിക്കടി നേരിടേണ്ടിവരുന്നവരും ഉണ്ട്. ധനം നേടാനും വാസ്തുപരമായ ദോഷങ്ങൾ ഒഴിവാക്കാനും നമുക്കു തന്നെ ചെയ്യാവുന്ന പലകാര്യങ്ങളും ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപ്. അടുക്കളയിലെ ഒരു ചേരുവയായ ഉപ് ഇത്തരം പല പ്രശ്നങ്ങൾക്കും നെഗറ്റീവ് ഊർജ്ജം കളയാനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ്.

ദൃഷ്ടിദോഷം, കരിങ്കണ്ണ് എന്നിവയൊക്കെ പ്രയോഗങ്ങൾ സർവ്വസാധാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്. ഒരു നുള്ള് ഉപ്പ് വലതുകൈയ്യിൽ എടുക്കുക. ഇത് കണ്ണു പറ്റി എന്ന് പറയുന്ന ആളുടെ തലയ്ക്കുമീതേ മൂന്നുതവണ ഉഴിഞ്ഞ ശേഷം പുറത്തേക്ക് കളയുക. ഇത് ദിവസവും മൂന്നുതവണ വീതം മൂന്നുനാലു ദിവസം അടുപ്പിച്ച് ചെയ്യണം.

ബിസിനസ്സിൽ ഉയർച്ച ഉണ്ടാകാൻ ഒരു നുള്ള് ഉപ്പ് ചുവന്ന തുണിയിൽ പൊതിഞ് ഓഫീസിലോ ധനലാഭം വേണ്ട ഇടത്തോ കെട്ടി തൂക്കിയിടുക. ഇത് നെഗറ്റീവ് ഊർജ്ജം ഒഴിവാക്കാനും വാസ്തുദോഷം തീർക്കാനും ധന ലാഭത്തിനു സഹായിക്കുന്ന ഒന്നാണ്. ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും അകറ്റാൻ വീടും ഓഫീസും ബിസിനസ് സ്ഥാപനവും തുടങ്ങുമ്പോൾ ഒരു നുള്ള് ഉപ്പ് വെള്ളത്തിലിട്ട് തുടയ്ക്കുക. വ്യാഴാഴ്ച ഉപ്പു ചേർക്കരുത്. ഇത് സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാൻ നെഗറ്റീവ് ഊർജ്ജം തീർക്കാനും സഹായിക്കും.