ഇതൊന്നും മാത്രം മതി വീട്ടിൽ നെഗറ്റീവ് എനർജിയെ മാറ്റാൻ സമ്പത്ത് വീട്ടിൽ കൊണ്ടുവരും

വീട്ടിലെ നെഗറ്റീവ് ഊർജം ഒഴിവാക്കാൻ ചെയ്യാവുന്ന പല വഴികളുമുണ്ട്. ഇതിൽ പെട്ട ഒരു വഴിയാണ് പാലും തേനും. തിളപ്പിക്കാത്ത പാൽ ആണ് നെഗറ്റീവ് ഊർജ്ജം ഒഴിവാക്കാനായി വേണ്ടത്. തിളപ്പിക്കാത്ത പാലിൽ അൽപം ഒരു പാത്രത്തിൽ എടുക്കുക. നല്ല ശുദ്ധമായ പാലും പാത്രവും ആകണം. തേൻ നെഗറ്റീവ് ഊർജ്ജം ഒഴിവാക്കാൻ ഏറെ നല്ലതാണ്. 9 തുള്ളി തേൻ വേണം നെഗറ്റീവ് ഊർജ്ജം ഒഴിവാക്കാൻ. പാലിൽ ഈ തേൻ ഒഴിച്ച് കൂട്ടി ഇളക്കുക. നല്ല ശുദ്ധമായ തേൻ കൂടി വേണം ഇതിനായി ഉപയോഗിക്കാൻ.

കുളിച്ച് ശുദ്ധിയായി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് ഈ മിശ്രിതം എല്ലാ മുറികളിലും മുകളിലും അടിയിലും എല്ലാം തെളിക്കുക. ഇഷ്ടദേവതയെ മനസ്സിൽ സങ്കൽപ്പിച്ചു വേണം ഇത് ചെയ്യാൻ. മുറികളിൽ തെളിച്ച ശേഷം ബാക്കിയുള്ള പാൽ പ്രധാന വാതിലിലൂടെ പുറത്തുവന്നു പുറത്ത് ഒഴിച്ചു കളയുക. ഇത് നെഗറ്റീവ് ഊർജ്ജത്തെ തീർച്ചയായും പുറത്തുകളയും. 21 ദിവസം അടുപ്പിച്ച് ഇത് ചെയ്താൽ നെഗറ്റീവ് ഊർജ്ജം പോകുമെന്ന് മാത്രമല്ല ഐശ്വര്യവും ധനലാഭവും എല്ലാം ഫലം എന്ന് പറയുന്നു.

പുരാതനകാലം മുതൽ തന്നെ ആളുകൾ ചെയ്തുവരുന്ന ഒരു ഉപായമാണ് ഇത്. ഉപ്പ് വെള്ളത്തിൽ കലക്കി വീട്ടി മുഴുവൻ തെളിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിനുപുറമെ വീട് തുടയ്ക്കുന്ന വെള്ളത്തിൽ അല്പം കല്ലുപ്പ് ഇട്ട് തുടക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊർജ്ജം പുറംതള്ളാൻ ഏറെ നല്ലതാണെന്ന് വിശ്വാസം.