ശരീരത്തിൽ ഈ ആറ് ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കൂടി വരികയാണ്. ത്വക്കിനെ ബാധിക്കുന്ന സോറിയാസിസ്,വെള്ളപ്പാണ്ട്, സന്ധികളെ ബാധിക്കുന്ന ആർത്രൈറ്റിസ്, ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന അസുഖങ്ങൾ, നെർവ് കോശങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ, കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, പേശികളെ ബാധിക്കുന്ന രോഗങ്ങൾ, ദഹനേന്ദ്രിയത്തെ ബാധിക്കുന്ന രോഗങ്ങൾ, തുടങ്ങി നൂറോളം രോഗങ്ങളാണ് ഇന്ന് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. ഒരു ഓട്ടോ ഇമ്മ്യൂൺ രോഗം ഉള്ളവരിൽ മറ്റ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വരാനുള്ള സാധ്യത കൂടും എന്നുമാത്രമല്ല കാൻസർ വരാനുള്ള സാധ്യതയും കൂടും എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

എന്താണ് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വരാൻ കാരണം? ഇമ്മ്യൂണിറ്റിയുമായി ഈ രോഗങ്ങൾക്കുള്ള ബന്ധം എന്താണ്? എങ്ങനെയാണ് ഇത്തരം രോഗങ്ങൾ ചികിത്സിക്കുക? തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കിയാൽ മാത്രമേ ഈ രോഗങ്ങൾ തടയാനും ഒരിക്കൽ വന്നാൽ അതിൽ നിന്നും മോചനം നേടാനും സാധിക്കൂ. ഇമ്മ്യൂണിറ്റിയും ഓട്ടോ ഇമ്മ്യൂണിറ്റിയും അത്തരം രോഗങ്ങളും അവയുടെ ജീവിതശൈലിയുമായുള്ള ബന്ധവുമൊക്കെ മനസ്സിലാക്കാൻ മെഡിക്കൽ സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് പോലും അത്ര എളുപ്പമല്ല.

എന്നാലും രോഗികളും അവരുടെ ബന്ധുക്കളും അത് മനസ്സിലാക്കി എടുക്കാൻ ശ്രമിക്കുക. എന്നാൽ മാത്രമേ ഇത്തരം രോഗങ്ങളിൽ നിന്ന് മോചനം നേടാൻ ആവൂ. കഴിവതും ലളിതമായി ഇംഗ്ലീഷ് വാക്കുകൾ അധികമില്ലാതെ മലയാളത്തിൽ തന്നെ പറഞ്ഞു തരാൻ ശ്രമിക്കാം. ജസ്റ്റ് ഒരു ടൈം പാസിന് വേണ്ടി കേൾക്കാനോ കാണാനോ ഉള്ളത് അല്ല ഇത്.

കൂടുതലായി ഇമ്മ്യൂണിറ്റിയേയും അതായത് പ്രതിരോധശേഷിയെയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെയും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രമാണിത്. ആദ്യമായി പ്രതിരോധശേഷി എന്നുപറയുന്നത് എന്താണ് എന്ന് നോക്കാം. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *