ഒരാഴ്ച കൊണ്ട് വയർ പോകും ഈ രീതിയിൽ ചീരകം വീഡിയോ

വയറും തടിയും എല്ലാം പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. തടിയും വയറും ഉൾപ്പെടെ പല രോഗങ്ങൾക്കും പരിഹാരമാണ് നമ്മുടെ പല അടുക്കള കൂട്ടുകളും. ഇതിൽ പെട്ട ഒന്നാണ് ജീരകം. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ആരോഗ്യകാര്യത്തിൽ ഏറെ മുൻപന്തിയിൽ ആണ് ഇത്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാൻ ഏറെ ഗുണകരമാണ്.

ദഹനേന്ദ്രിയത്തിൽ നിന്നും കൊളസ്ട്രോൾ വലിച്ചെടുക്കുന്നത് വഴിയും ഇത് തടി കുറയ്ക്കും. ഹൃദയത്തെ വരെ ഇത് സംരക്ഷിക്കും. മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ സി, വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനും എല്ലാം ഇത് ഏറെ ഗുണകരമാണ്. തടിയും വയറും എല്ലാം കുറയാനും കൊളസ്ട്രോൾ പ്രമേഹം പ്രശ്നങ്ങൾക്കും എല്ലാം ജീരക വെള്ളം ചില പ്രത്യേക രീതിയിലാണ് തയ്യാറാക്കേണ്ടത്.

ഇതിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. അര ഗ്ലാസ് വെള്ളം ആരാ ചെറുനാരങ്ങ രണ്ട് ടീസ്പൂൺ ജീരകം എന്നിവ എടുക്കുക. രാത്രി ഈ വെള്ളത്തിൽ ജീരകമിട്ട് വെക്കുക. രാവിലെ വെള്ളം ജീരകം ഇട്ട് തിളപ്പിക്കുക. പിന്നീട് ഊറ്റിയെടുത്ത് ചെറു ചൂടി നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കാം.

രണ്ടാഴ്ച അടുപ്പിച്ച് ഇത് ചെയ്താൽ തടിയും വയറും ഉറപ്പായും പമ്പകടക്കും. ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ഇതിൽ ഇഞ്ചി ചതച്ചത് അല്പം കറുവപ്പട്ട പൊടിച്ചത് ജീരകം പൊടിച്ചത് എന്നിവ ചേർക്കുക. ഇത് ചേർത്തും അല്പസമയം തിളപ്പിക്കുക. പിന്നീട് വാങ്ങി ഊറ്റിയെടുത്ത് തേനും നാരങ്ങ നീരും കലർത്തി കുടിക്കാം.