ഒരുപാട് പോഷകങ്ങളുടെ കലവറ ആയ സോയാബീന്റെ ഔഷധഗുണങ്ങളും അതുപോലെതന്നെ അത് എങ്ങനെ ഉപയോഗിക്കാം എന്നതിനെ പറ്റിയും ഉള്ള ഒരു കൊച്ചു വീഡിയോ ആയി ആണ് ഞാനിന്ന് വന്നിട്ടുള്ളത്. ഒത്തിരി ഔഷധഗുണങ്ങൾ ഉള്ള ഈ സോയാബീൻ ഉണ്ടല്ലോ പലർക്കും അറിയില്ല ഇതിൽ കാണുന്നത് പോലെ വെളുത്ത പയറു മണി പോലെ ഉള്ള ഈ കാണുന്നത് ആണ് സോയാബീൻ. നമ്മളെല്ലാം തെറ്റ് ധരിച്ച് വച്ചിരിക്കുന്നത് ഈ കാണുന്നത് ആണ് സോയാബീൻ എന്ന് ആണ്. അല്ലേ നമുക്ക് എല്ലാ കടകളിൽ നിന്നും ലഭിക്കുന്ന ഒന്ന് ആണ് ഇത് ഇതാണ് സോയ ചങ്ക്സ്, ഇത് സോയാബീൻ. ഈ സോയ ചങ്ക്സ് നമുക്ക് പല വലുപ്പത്തിലും കിട്ടും പല വലുപ്പത്തിലുള്ള സോയാ ചങ്ക്സ് വാങ്ങിയാണ് കറി എല്ലാം വയ്ക്കാറുള്ളത്.
ഒരുപാട് പ്രോട്ടീനും അതുപോലെതന്നെ മാംസ്യവും അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് സോയാബീൻ. മാത്രവുമല്ല 50 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു പയർ വർഗ്ഗമാണ്. അതുകൊണ്ട് എല്ലാ പയറുവർഗങ്ങളെയും പോലെ ഇത് നമുക്ക് മുളപ്പിക്കാൻ വേണ്ടി സാധിക്കും കണ്ടല്ലോ ഞാൻ സോയ മുളപ്പിച്ചത് ആണ് ഇത്. ഇത് വളരെ ഈസി ആയിട്ട് നമുക്ക് മുളപ്പിച്ച് എടുക്കാൻ വേണ്ടി സാധിക്കും അതുപോലെ കണ്ടല്ലോ ഞാൻ ചെറുപയർ മുളപ്പിച്ച് വെച്ചിരിക്കുന്നത്. ചെറുപയർ ഒക്കെ മുളച്ച് ഇല എല്ലാം വിരിഞ്ഞ് കറക്റ്റ് ആയിട്ട് ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.