പ്രമേഹ ചികിത്സ എന്നത് നമ്മൾ എത്ര സംസാരിച്ചാലും തീരാത്ത ഒരു വിഷയമാണ്. കാരണം എന്താണ് എന്ന് വെച്ചാൽ അത്രമാത്രം ഉണ്ട് നമുക്ക് ഇടയിൽ പ്രമേഹ രോഗികളുടെ എണ്ണവും ഈ പ്രമേഹ രോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും. ഭാരതം പ്രമേഹ രോഗ തലസ്ഥാനം ആയി മാറാതേ ഇരിക്കാൻ വേണ്ടിയാണ് നമ്മൾ ഇനി ശ്രദ്ധിക്കേണ്ടത്. കാരണം നഗര വൽക്കരണത്തിന്റെ ഭാഗമായിട്ടും യന്ത്ര വൽക്കരണത്തിന്റെ ഭാഗമായിട്ടും ഇതെല്ലാം വളരെ വേഗത്തിൽ നടന്നതുകൊണ്ട് നമ്മുടെ ജീവിതശൈലിക്ക് പാടെ വന്ന മാറ്റത്തിൻ്റെ ഭാഗം ആയിട്ടും ഒക്കെ പ്രമേഹ രോഗികളുടെ എണ്ണം ദൈനംദിനം കൂടിവരുകയാണ്. പ്രമേഹ രോഗ ചികിത്സയിൽ ഒരു മൂന്നോ നാലോ കാര്യങ്ങൾ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
അതായത് പ്രമേഹം രക്താദി സമ്മർദം ഹൈ കൊളസ്ട്രോൾ അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് ഇത്തരത്തിലുള്ള ജീവിതാശൈലി രോഗങ്ങൾ ഇതിൻറെ അപ്പുറത്തോട്ട് ക്യാൻസർ പോലും ഇപ്പോൾ ഒരു ജീവിതശൈലി രോഗമായി ആണ് നമ്മൾ നിർവചിക്കുന്നത്. അപ്പോൾ ഇത്തരത്തിലുള്ള ജീവിതാശൈലി രോഗങ്ങളുടെ ചികിത്സയുടെ ആദ്യത്തെ പടി എന്ന് പറയുന്നത് രോഗത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുക എന്നതാണ്. അല്ലാതെ ഇത്തരം നീണ്ടകാല ചികിത്സ വേണ്ട രോഗങ്ങളെ കുറിച്ച് മിഥ്യാധാരണകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. അപ്പോൾ അതിലെ ഈ മിഥ്യകൾ ഏത് സത്യങ്ങൾ ഏത് ശാസ്ത്രീയ അടിസ്ഥാനമുള്ള കാര്യങ്ങൾ ഏത് എന്ന് എല്ലാം കറക്റ്റ് ആയി നമ്മൾ മനസ്സിലാക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.