എൻറെ പല സുഹൃത്തുക്കളും എന്നോട് പറയാറുണ്ട് നിങ്ങൾ എന്തിനാണ് ഇങ്ങനെ ഡയറ്റ് മാനേജ്മെൻറ് ജീവിത ചിട്ട എന്നെല്ലാം പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എൻറെ അച്ഛനും അമ്മയ്ക്കും പ്രമേഹം ഉണ്ട് അതുകൊണ്ട് തന്നെ ഒരു 35 വയസ്സ് അല്ലെങ്കിൽ 40 വയസ്സ് ആകുമ്പോൾ ഞാൻ പ്രമേഹ രോഗിയാകും. അപ്പോൾ അത് വരെ ഉള്ള ജീവിതം എങ്കിലും ഞാൻ സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചോട്ടെ. കാരണം ഇത് ജനതക പരമായി കിട്ടുന്ന രോഗമാണ് പാരമ്പര്യമായി വരുന്ന രോഗമാണ് അതിനെ ഒന്നിനെയും തടുക്കാൻ കഴിയില്ല. വേറെ ചിലർ പറയും എൻറെ കുടുംബത്തിൽ മിക്കവർക്കും 45, 50 വയസ്സ് ആകുമ്പോൾ ഹാർട്ടറ്റാക്ക് വരാറുണ്ട് അപ്പോൾ ആ സമയത്ത് എനിക്കും വരും അതുകൊണ്ട് അതുവരെയുള്ള ജീവിതം ഞാൻ ആസ്വദിച്ച് എല്ലാം കഴിച്ച് തോന്നിയതുപോലെ ജീവിക്കാം.
അത് വരുമ്പോൾ അതിൻറെ മരുന്ന് എടുത്തു ജീവിക്കാമെന്ന് പലരും പറയാറുണ്ട്. ഇതിന് വല്ല പ്രതിവിധിയും ഉണ്ടോ? പാരമ്പര്യമായി നമുക്ക് കിട്ടുന്ന ജനിറ്റൽ ഡിസീസ് എന്ന് പറയുന്ന രോഗങ്ങൾക്ക് എന്തെങ്കിലും ഒരു പ്രതിമരുന്ന് ഉണ്ടോ എന്ന് ഉള്ളത് ആണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. ഒരു മനുഷ്യൻറെ ആരോഗ്യവും അവരുടെ സ്വഭാവം പ്രതിരോധശേഷി രോഗം വരാതിരിക്കാനുള്ള സാഹചര്യം ഇത് എല്ലാം നിയന്ത്രിക്കുന്നത് അവരുടെ കോശത്തിന് അകത്ത് ഉള്ള ഡി എൻ എ, ആർ എൻ എ ഒക്കെ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.