ചില ഹാർട്ട് അറ്റാക്ക് വന്നാൽ അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടാൽ നമ്മൾ പറയും അവർക്ക് എങ്ങനെയാണ് അറ്റാക്ക് ഉണ്ടായത് എന്ന്. ഷുഗർ ഇല്ല പ്രഷർ ഇല്ല കൊളസ്ട്രോൾ നോർമൽ ആയിരുന്നു ലാസ്റ്റ് ചെക്ക് ചെയ്തപ്പോൾ, പുകവലി ഇല്ല മദ്യപാനം ഇല്ല നിത്യേന വ്യായാമം ചെയ്യാറുണ്ട്. എന്നിട്ടും അവർക്ക് എങ്ങനെ അറ്റാക്ക് വന്നു എന്ന് നമ്മൾ അത്ഭുതപ്പെട്ടാറുണ്ട്. എന്നാൽ ഹാർട്ടറ്റാക്കിനെ നമ്മൾ സാധാരണ പറയാറുള്ള ഷുഗർ പ്രഷർ പുകവലി അമിതമദ്യപാനം അമിത കൊളസ്ട്രോൾ എന്നതിന്റെ അപ്പുറത്ത് നമ്മൾ പലപ്പോഴും അറിയാതെ പോകുന്ന എന്നാൽ വളരെ സാധാരണമായ ചില കാര്യങ്ങൾ ഉണ്ട് അത് എന്താണ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. അതിൽ ഒന്നാമത്തേത് ആണ് യൂറിക് ആസിഡ് അമിതമാകുക.
യൂറിക് ആസിഡ് അമിതമാകുന്നത് പലപ്പോഴും നമ്മൾ എല്ല് വേദന മറ്റും ആയി ആണ് ബന്ധപ്പെടുത്താറുണ്ട്. എന്നാൽ അമിത യൂറിക് ആസിഡ് ലെവലുകൾ ഹാർട്ടറ്റാക്കിനെ കാരണം ആകുന്നു എന്ന് മിക്ക പഠനങ്ങളും തെളിയിക്കുന്ന കാര്യമാണ്. യൂറിക്കാസിഡ് നമ്മുടെ ബ്ലഡില് ആറിന് മീതെ ആയിക്കഴിഞ്ഞാൽ സാധ്യത തുടങ്ങുകയും 7.5ന് മീതെ ആയി കഴിഞ്ഞാൽ അത്തരം ആളുകൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാൻ സാധാരണക്കാരിൽ നിന്ന് ഇരട്ടി സാധ്യത ഉണ്ട് എന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. അതുകൊണ്ട് യൂറിക് ആസിഡിന്റെ ലെവൽ നമ്മൾ വർഷത്തിൽ ഒരിക്കൽ എങ്കിലും ചെക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.